ചളിയിൽ പുതഞ്ഞ് കച്ചവടസ്ഥാപനങ്ങൾ
text_fieldsറഫീഖ് പറമ്പത്ത്
ഖാബൂറ: ശഹീൻ ദുരന്തത്തിെൻറ ആഘാതത്തിൽനിന്ന് മുക്തമാകാതെ സുവൈഖ്, ബിദായ, ഖാബൂറ മേഖലകൾ. ഖാബൂറ കസ്ബിയയിൽ പത്തനംതിട്ട സ്വദേശി എബിയുടെ ബിൽഡിങ് മെറ്റീരിയൽസ് കടയിൽ ഒന്നുപോലുമില്ലാതെ ഉപയോഗയോഗ്യമായി. എല്ലാം മലവെള്ളപ്പാച്ചിലിൽ നശിച്ചുപോയി. മണൽകൂനകൾ കുമിഞ്ഞുകൂടിയിരിക്കുകയാണ് മിക്ക സ്ഥാപനങ്ങളിലും.
സാമൂഹിക പ്രവർത്തകരും സംഘടനപ്രതിനിധികളും നാട്ടുകാരും കൂട്ടായ്മകളും സേവനതൽപരരായി ഈ പ്രദേശത്ത് സേവനംചെയ്യുന്നുണ്ട്. എല്ലാ കമ്പനികളും ദുരിതബാധിതർക്ക് സഹായം എത്തിക്കാൻ മുന്നോട്ടു വരുന്നുണ്ട്. ഷെൽട്ടറുകളിൽ താമസിക്കുന്നവർക്കും എല്ലാം നശിച്ചുപോയവർക്കും സഹായമായി സ്വദേശികളും എത്തുന്നു. രണ്ടു ദിവസമായി ബിദയയുടെ ഉൾപ്രദേശങ്ങളിൽ എത്തിപ്പെടാൻ സാമൂഹിക പ്രവർത്തകർക്ക് പറ്റിയിരുന്നില്ല. അവിടെ കുടുങ്ങിക്കിടക്കുന്നവരുടെ അവസ്ഥ വളരെ ദയനീയമാണെന്ന് സാമൂഹിക പ്രവർത്തകൻ തിരുവനന്തപുരം സ്വദേശി പ്രമോദ് പറയുന്നു. മണ്ണിൽ പുതഞ്ഞ വാഹനങ്ങൾ പുറത്തെടുക്കാൻ ഇതുവരെ ഇവിടങ്ങളിൽ സാധിച്ചിട്ടില്ല. വെള്ളത്തിൽ ഒഴുകിപ്പോയതും ചളിയിൽ കുടുങ്ങിയതും നിരവധിയാണ്. കന്നുകാലികളും വളർത്തുമൃഗങ്ങളും വെള്ളത്തിൽപെട്ട് ജീവൻ വെടിഞ്ഞത് ദുരന്തക്കാഴ്ചതന്നെയാണ്. ചില ഇടങ്ങളിൽ കറൻറും ജലവിതരണവും പുനഃസ്ഥാപിച്ചിട്ടില്ല. നന്മ മനസ്സുകൾ ഇവിടങ്ങളിൽ നൽകാൻ അവശ്യവസ്തുക്കളുമായി എത്തുന്നത് ആശ്വാസകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.