'പൂക്കളമത്സരം': സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsമസ്കത്ത്: മലയാളികളുടെ ദേശീയോത്സവമായ ഓണത്തോടനുബന്ധിച്ച് ഒമാനിലെ ആദ്യ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ നെസ്റ്റോയും ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ഫേസ്ബുക് പേജുമായി ചേർന്ന് നടത്തിയ പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മൻസൂറിനും കൂട്ടുകാർക്കുമാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ധന്യ ശ്രീഹരിക്ക് രണ്ടാം സ്ഥാനവും ഐശ്വര്യ ഹരിദാസിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഇന്ദു ബാബുരാജ്, ധന്യ മനോജ് എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. നൂറിലേറെ ആളുകളാണ് പൂക്കളമത്സരത്തിൽ പങ്കെടുത്തത്. ഓണപൂക്കളത്തിനൊപ്പം വീട്ടിലെ ഒരാളെയെങ്കിലും ഉൾപ്പെടുത്തി ഫോട്ടോയെടുത്ത് ലൈഫ് ഇൻ ഒമാൻ ഫേസ്ബുക്ക് പേജിൽ േപാസ്റ്റ് ചെയ്യണമെന്നതായിരുന്നു മത്സരം. പരമാവധി പൂക്കൾ, പൂക്കളുടെയും നിറങ്ങളുടെയും വൈവിധ്യം, ലളിതമായ ആകൃതി തുടങ്ങിയവ പരിഗണിച്ചാണ് വിജയികളെ പ്രഖ്യാപിച്ചത്. ഇത്തവണത്തെ ഓണാഘോഷം അതിജീവനത്തിെൻറ ആഘോഷം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ മത്സരത്തിലെ വലിയ പങ്കാളിത്തം ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നതായും വിജയികളെ അഭിനന്ദിക്കുന്നതായും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസും ഹെഡ് ഓഫ് ഓപറേഷൻ ബിനോയ് സൈമൺ വർഗീസും പറഞ്ഞു.
കോവിഡ് മൂലമുള്ള സാമൂഹിക നിയന്ത്രണങ്ങൾ പൂർണമായും മാറിയിട്ടില്ലാത്ത സമയത്താണ് ഓണം ആഘോഷിച്ചത്. അതിനാലാണ് ഓൺലൈനിൽ പൂക്കള മത്സരം സംഘടിപ്പിച്ചത്. വരുംനാളുകളിൽ കൂടുതൽ ജനപങ്കാളിത്തോടെ കൂടുതൽ മത്സരങ്ങൾ 'ലൈഫ് ഇൻ ഒമാൻ' ഫേസ്ബുക് പേജുമായി ചേർന്ന് സംഘടിപ്പിക്കുമെന്നും നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ബിസിനസ് ഹെഡ് ഷെൻഫീൽ വെണ്ണാറത്ത് പറഞ്ഞു.
പൂക്കള മത്സരം നടത്താൻ മുൻകൈ എടുത്ത ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ഫേസ്ബുക് പേജ് അഡ്മിൻ വി.കെ. ഷെഫീറിനെ മൂവരും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.