ദോഫാറിൽ മൂടൽ മഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കണം -ആർ.ഒ.പി
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലുടനീളം മൂടൽമഞ്ഞ് രൂപപ്പെട്ടതിനാൽ കാഴ്ചയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ആവശ്യപ്പെട്ടു. ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും ചേർന്നുള്ള പർവതങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.
ഇടക്കിടെ ചാറ്റൽ മഴക്കും സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി അറിയിച്ചു. മിക്ക ഗവർണറേറ്റുകളിലും ഉയർന്നതും ഇടത്തരവുമായ മേഘങ്ങളുടെ ആവിർഭാവത്തിന് സാധ്യതയുണ്ട്. ഒമാനിന്റെയും അറബിക്കടലിന്റെയും തീരപ്രദേശങ്ങളിൽ രാത്രി വൈകിയോ അതിരാവിലെയോ താഴ്ന്ന നിലയിലുള്ള മേഘങ്ങളോ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ട്. മരുഭൂമികളിൽ പൊടി ഉയർന്നേക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.