രുചി വൈവിധ്യങ്ങളുമായി അൽഖൂദ് നെസ്റ്റോയിൽ 'ഫുഡ് ഫിയസ്റ്റ'
text_fieldsമസ്കത്ത്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തനത് രൂചിക്കൂട്ടുകളൊരുക്കി നെസ്റ്റോ ഹൈപർമാർക്കറ്റിന്റെ അൽഖൗദ് സ്റ്റോറിൽ 'ഫുഡ് ഫിയസ്റ്റ'ക്ക് തുടക്കം. മേയ് 28വരെ നടക്കുന്ന 'ഫുഡ് ഫിയസ്റ്റ'യിലൂടെ ഉപഭോക്താക്കൾക്ക് ലോകമെമ്പാടുമുള്ള തനതായ ഭക്ഷണങ്ങളും ട്രീറ്റുകളും കണ്ടെത്താനുള്ള അവസരമാണ് നെസ്റ്റോ ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
നെസ്റ്റോ മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ സീബ് വിലായത്തിനെ പ്രതിനിധീകരിക്കുന്ന ശൂറ കൗൺസിൽ അംഗം ഖാസിം ബിൻ മർഹൂൺ അൽ അമേരിയ ഉദ്ഘാടനം ചെയ്തു. ഒമ്പതുദിവസത്തെ പരിപാടിയുടെ ഭാഗമായി പാചക മത്സരങ്ങളുടെയും രസകരമായ വിനോദ പ്രവർത്തനങ്ങളുടെയും ഭാഗമാകാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ടാകും.
പ്രമോഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രത്യേക കൗണ്ടറിലൂടെ പ്രദർശിപ്പിച്ചിരിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ സാമ്പ്ൾ ചെയ്യാനും ഉപഭോക്താക്കൾക്ക് കഴിയുമെന്ന് അധികൃതർ അറിയിച്ചു.
ലോകത്തെ വിവിധ ഭക്ഷ്യവസ്തുക്കൾ ആസ്വദിക്കാനുള്ള ഒരു ലോകത്തേക്കായിരിക്കും ഫുഡ് ഫിയസ്റ്റ ഉപഭോക്താക്കളെ കൊണ്ടുപോകുകയെന്ന് നെസ്റ്റോ അൽഖൂദ് ജനറൽ മാനേജർ റാഫി വലിയകത്ത് പറഞ്ഞു. ഈ കാലയളവിൽ ഭക്ഷ്യ ഉൽപന്നങ്ങൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ വലിയ കിഴിവുകളും ഓഫറുകളും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.