ഭക്ഷ്യവസ്തുക്കളുടെ വില വർധന: റമദാനിലെ ആദ്യ എട്ട് ദിനങ്ങളിൽ സി.പി.എക്ക് ലഭിച്ചത് 98 പരാതികൾ
text_fieldsവിലക്കയറ്റം നിരീക്ഷിക്കാൻ പരിശോധനകൾ നടത്തുന്നുണ്ടെന്ന് അധികൃതർ
മസ്കത്ത്: വിവിധ ഉപഭോക്തൃ ഉൽപന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില വർധനവുമായി ബന്ധപ്പെട്ട് റമദാനിലെ ആദ്യ എട്ട് ദിനങ്ങളിൽ 98 പരാതികൾ ലഭിച്ചെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) അറിയിച്ചു. വിശുദ്ധ മാസത്തിലെ വിലനിർണയ രീതികളെക്കുറിച്ച് പൊതുജനങ്ങളുടെ ജാഗ്രതയാണിത് സൂചിപ്പിക്കുന്നതെന്ന് സി.പി.എ ചെയർമാൻ സുലായം ബിൻ അലി അൽ ഹക്മാനി പറഞ്ഞു. അന്യായ വില, ഷെൽഫുകളിൽ വ്യക്തമായ വില ലേബലിങ് ഇല്ലാത്തത്, ഷെൽഫും യഥാർഥ വിലയും തമ്മിലുള്ള പൊരുത്തക്കേടുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഉപഭോക്തൃ സംരക്ഷണ നിയമത്തിനും അതിന്റെ എക്സിക്യൂട്ടിവ് ചട്ടങ്ങൾക്കും അനുസരിച്ച് ഈ ആശങ്കകളെ സി.പി.എ അഭിസംബോധന ചെയ്യുന്നുണ്ടെന്ന് ഹക്മാനി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി.
ഹോട്ട്ലൈൻ, വെബ്സൈറ്റ്, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയുൾപ്പെടെ വിവിധ ചാനലുകളിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ താൽപര്യങ്ങൾ അതോറിറ്റിയെ അറിയിക്കാവുന്നതാണ്. കൂടാതെ, ജുഡീഷ്യൽ ഓഫിസർമാർ മാർക്കറ്റ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. രാത്രിയും പകലും പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മസ്കത്ത് ഗവർണറേറ്റിലും മറ്റ് പ്രദേശങ്ങളിലും അതോറിറ്റി അതിന്റെ നിരീക്ഷണവും പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.