സൗഹൃദ ഫുട്ബാൾ: ഒമാന് ജയം
text_fieldsമസ്കത്ത്: മാസങ്ങളുടെ ഇടവേളക്കുശേഷം കളത്തിലിറങ്ങിയ ദേശീയ ഫുട്ബാൾ ടീമിന് മിന്നുന്ന ജയം. ഈ വർഷം നടക്കുന്ന ഏഷ്യൻ കപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ലബനാനെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് തകർത്തത്. 27, 80 മിനിറ്റുകളിലായി ഇസ്സാം അൽ സുബ്ഹിയാണ് വല കുലുക്കിയത്. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ സമസ്ത മേഖലയിലും ‘റെഡ് വാരിയേഴ്സാ’യിരുന്നു ആധിപത്യം പുലർത്തിയത്.
തുടക്കം മുതൽ ആക്രമിച്ചു കളിക്കുക എന്ന തന്ത്രമായിരുന്നു ഒമാൻ സ്വീകരിച്ചത്. ഇതിൽ പലപ്പോഴും ലബനാന്റെ ഗോൾമുഖം വിറച്ചു. ഇതിനിടെ കൗണ്ടർ അറ്റാക്കുകളിലൂടെ ലബനാൻ ആക്രമണം ശക്തമാക്കി. എന്നാൽ, ഒമാന്റെ പ്രതിരോധ നിരയിൽ തട്ടി ലക്ഷ്യം കാണാതെപോയി. പുതുമുഖ താരങ്ങൾക്കും കോച്ച് ബ്രാങ്കോ ഇവാൻകോവിച്ച് അവസരം നൽകി. ടീമിന്റെ പ്രകടനത്തിൽ കോച്ച് സന്തുഷ്ടി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.