ദീർഘസമയ വിമാന യാത്രക്കാർക്ക്: നാലു ദിവസത്തിനിടയിലെ പി.സി.ആർ ടെസ്റ്റ് ഫലം മതി
text_fieldsമസ്കത്ത്: എട്ടു മണിക്കൂറിൽ കുറയാത്ത സമയം യാത്രയുള്ള അന്താരാഷ്ട്ര വിമാനങ്ങളിൽ വരുന്നവർക്ക് നാലു ദിവസത്തിനിടെയുള്ള പി.സി.ആർ ടെസ്റ്റ് ഫലം മതിയാകുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. ഒമാനിൽ എത്തുന്ന സമയത്തിന് 96 മണിക്കൂറിന് ഇടയിലായിരിക്കണം ടെസ്റ്റ് നടന്നത്.
എട്ടു മണിക്കൂറിൽ കുറഞ്ഞ സമയമുള്ള യാത്രകൾക്ക് 72 മണിക്കൂറിനിടയിലെ ടെസ്റ്റ് ഫലമാണ് വേണ്ടത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ക്വാറൻറീൻ പൂർത്തീകരിച്ച ഒമാനി പൗരന്മാർക്ക് യാത്രക്ക് അനുമതി നൽകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രയുടെ മറ്റു മാനദണ്ഡങ്ങളിൽ മാറ്റമില്ല. നേരത്തേ അറിയിച്ച എല്ലാ നിർദേശങ്ങളും എല്ലാവരും പാലിക്കണം. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് പുതുക്കിയ നിർദേശം തയാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.