Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറസിഡന്‍റ് കാർഡ്...

റസിഡന്‍റ് കാർഡ് പുതുക്കുന്നതിന് ടി.ബി പരിശോധന നിർബന്ധമാക്കുന്നു

text_fields
bookmark_border
Resident card renewal
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ൽ വി​ദേ​ശി​ക​ളു​ടെ റ​സി​ഡ​ന്‍റ് കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​ന് ടി.​ബി (ക്ഷ​യ​രോ​ഗം) പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് ടി.​ബി പ​ട​രു​ന്ന​ത് ത​ട​യാ​നും രോ​ഗം ബാ​ധി​ച്ച​വ​രെ ക​ണ്ടെ​ത്തി ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ ചി​കി​ത്സി​ക്കാ​നും വേ​ണ്ടി​യാ​ണ് പു​തി​യ സം​വി​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ടി.​ബി രോ​ഗം ക​ണ്ടു പി​ടി​ക്കു​ന്ന​തി​ന് പു​തി​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളും ന​ട​പ്പി​ൽ വ​രു​ത്തും.

ടി.​ബി പ​രി​ശോ​ധ​ന​യു​ടെ ഒ​ന്നാം പ​ടി​യാ​യ അം​ഗീ​കൃ​ത സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ൽ ര​ക്ത പ​രി​ശോ​ന ന​ട​ത്തും. ര​ക്ത പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വാ​യാ​ൽ അം​ഗീ​കൃ​ത സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ൽ നി​ന്ന് ചെ​സ്റ്റ് എ​ക്സ് റേ ​എ​ടു​ക്ക​ണം. ഈ ​എ​ക്സ​് റേ​യു​മാ​യി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സെ​ന്‍റ​റി​ലെ ഡോ​ക്ട​റെ കാ​ണു​ക​യും പ​രി​ശോ​ധ​നക​ൾ ന​ട​ത്തു​ക​യും വേ​ണം. രോ​ഗം ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സൗ​ജ​ന്യ​മാ​യി ചി​കി​ത്സ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman newsResident card renewalTB testing
News Summary - For renewal of resident card Makes TB testing mandatory
Next Story