പുതിയ വിദേശ നിക്ഷേപ നിയമം: നിശ്ചിത മേഖലകളിൽ വിദേശിക്ക് 100 ശതമാനം ഉടമസ്ഥാവകാശം നൽകും
text_fieldsമസ്കത്ത്: പുതിയ വിദേശ നിക്ഷേപ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വിദേശികൾക്ക് നി ശ്ചിത മേഖലകളിൽ 100 ശതമാനം മുതൽമുടക്ക് നടത്താൻ കഴിയും. രാജ്യത്തിെൻറ സാമ്പത്തിക വി കസനത്തിന് സഹായകരമായ വിധത്തിൽ വിദേശ നിക്ഷേപത്തിെൻറ വരവ് പ്രോത്സാഹിപ്പിക്കുന ്നതിനായി നിരവധി ആനുകൂല്യങ്ങളും അവസരങ്ങളുമാണ് പുതിയ നിയമം വാഗ്ദാനം ചെയ്യുന്ന തെന്ന് വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ നിയമ വിഭാഗം മേധാവി മുഹമ്മദ് ബിൻ റാഷിദ് അ ൽ ബാദി പറഞ്ഞു.
കഴിഞ്ഞ ജൂലൈ ആദ്യത്തിലാണ് നിയമം സംബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറു മാസം തികയുന്ന ജനുവരി രണ്ടിനാണ് നിയമം പ്രാബല്യത്തിൽ വരുക. അതുവരെ നിലവിലുള്ള നിക്ഷേപ നിയമ പ്രകാരം തന്നെയാകും കാര്യങ്ങൾ നടക്കുക. സർക്കാർ നൽകിയ സമയ പരിധിക്കുള്ളിൽ പദ്ധതികൾ യാഥാർഥ്യമാക്കുന്ന നിക്ഷേപകർക്ക് കുറഞ്ഞ മൂലധന പരിധിയെന്ന നിബന്ധന പുതിയ നിയമത്തിൽ ഒഴിവാക്കി നൽകുകയും ചെയ്യും. മന്ത്രാലയത്തിെൻറ അനുമതിയില്ലാെത ഭേദഗതികൾ വരുത്താനും സാധിക്കില്ല.
രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ നിക്ഷേപ നിയമങ്ങൾ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും അൽ ബാദി പറഞ്ഞു. പ്രവർത്തിക്കുന്ന കമ്പനികളുടെ കാര്യക്ഷമത അത് വർധിപ്പിക്കുകയും സാമ്പത്തിക-സാേങ്കതിക രംഗത്തെ പ്രാഗല്ഭ്യം കൈമാറാൻ സഹായകരമാവുകയും ചെയ്യുമെന്നും അൽ ബാദി പറഞ്ഞു. രാജ്യത്ത് അനുകൂലമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഇൻവെസ്റ്റ്മെൻറ് സർവിസ് സെൻറർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
വിദേശ നിക്ഷേപകരുടെ രജിസ്ട്രേഷൻ, പദ്ധതികൾക്ക് ആവശ്യമായ അനുമതികളും ലൈസൻസുകളും വേഗത്തിലാക്കൽ തുടങ്ങിയ സേവനങ്ങൾ ഇൻവെസ്റ്റ്മെൻറ് സർവിസ് സെൻറർ വഴി നിശ്ചിത സമയത്തിനുള്ളിൽ ലഭ്യമാകും. നിർണിത സമയത്തിനുള്ളിൽ അപേക്ഷകന് മറുപടി ലഭിച്ചില്ലെങ്കിൽ അപേക്ഷ സ്വീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കണമെന്നും അൽ ബാദി പറഞ്ഞു.
ദേശീയ പദ്ധതികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രയോജനങ്ങളും ഉറപ്പുകളും നിക്ഷേപ പദ്ധതിക്ക് നൽകണമെന്നതാണ് വിദേശ നിക്ഷേപ നിയമത്തിെൻറ 18ാം വകുപ്പ് നിർദേശിക്കുന്നതെന്ന് അൽ ബാദി പറഞ്ഞു. ഒമാനിൽ നിലവിലുള്ള നിയമങ്ങൾ അനുസരിച്ചാകും ഇൗ ആനുകൂല്യം ലഭ്യമാവുക. ഒമാനിൽ വികസനം കുറഞ്ഞ തോതിൽ എത്തിയിട്ടുള്ള പ്രദേശങ്ങളിലെ പദ്ധതികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും. പദ്ധതിക്ക് ആവശ്യമായ ഭൂമി ദീർഘകാല പാട്ടത്തിന് വിവിധ ഗവർണറേറ്റുകളിൽ ലഭ്യമാക്കുകയും ചെയ്യുമെന്ന് അൽ ബാദി പറഞ്ഞു. രാജ്യത്തെ ഭൂവിനിയോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഇങ്ങനെ അനുവദിക്കുന്ന ഭൂമിക്ക് ബാധകമായിരിക്കുകയില്ല. പദ്ധതി പ്രദേശത്തേക്ക് ജലം, വൈദ്യുതി, വാതകം, അഴുക്കുചാൽ, റോഡ്, കമ്യൂണിക്കേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിക്ഷേപകന് ലഭ്യമാക്കുകയും ചെയ്യുമെന്ന് അൽ ബാദി പറഞ്ഞു.
പദ്ധതി സ്ഥാപിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമായുള്ള സാധനങ്ങൾ, മെഷീനറികൾ തുടങ്ങിയവ നിക്ഷേപകന് നേരിേട്ടാ അല്ലെങ്കിൽ മൂന്നാം കക്ഷി മുഖേനയോ ഇറക്കുമതി ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിന് ഇറക്കുമതി ലൈസൻസ് ആവശ്യമില്ലെന്നും അൽ ബാദി പറഞ്ഞു.
നിക്ഷേപ പദ്ധതികൾക്ക് നിശ്ചിത ഉറപ്പുകളും നിയമം വാഗ്ദാനം ചെയ്യുന്നുണ്ട്. കോടതി ഉത്തരവ് വഴിയല്ലാതെ നിക്ഷേപ പദ്ധതി പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്യരുതെന്നാണ് 23ാം വകുപ്പ് നിർദേശിക്കുന്നതെന്ന് അൽ ബാദി പറഞ്ഞു. നികുതി ബാധ്യത ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുജന ഉപയോഗത്തിനായി പദ്ധതി ഏറ്റെടുക്കുന്ന പക്ഷം താമസമില്ലാതെ നഷ്ടപരിഹാരം നൽകുകയും ചെയ്യുമെന്നും അൽ ബാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.