വിദേശ മാധ്യമങ്ങൾക്ക് ലൈസൻസോടെ പ്രവർത്തിക്കാം
text_fieldsമസ്കത്ത്: മാധ്യമങ്ങൾ പ്രവർത്തിക്കാൻ ഒമാനിൽ സുരക്ഷിതമായ സാഹചര്യം ഒരുക്കിക്കൊണ്ടും രാജ്യത്തിനും സമൂഹത്തിനും ഹാനികരമായ വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിക്കുന്നത് തടയാനും സഹായിക്കുന്നതാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ച പുതിയ മാധ്യമ നിയമം.
നിയമത്തിന്റെ 23 ാം ഖന്ധിക അനുസരിച്ച് ഒമാനികളല്ലാത്ത പത്ര പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് മീഡിയകൾക്കും ഒമാനിൽ പ്രവർത്തിക്കണമെങ്കിൽ പ്രത്യേക നിയമ നിർദേശങ്ങൾ പാലിക്കണമെന്ന ഉപാധിയിൽ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് എടുക്കണം.
മാധ്യമ പ്രവർത്തകർക്ക് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പ്രസിദ്ധീകരണത്തിലൂടെയോ പ്രക്ഷേപണത്തിലൂടെയോ പരസ്യം നടത്തി പണം സമ്പാദിക്കുകയോ, അയാളുടെ പേരിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ വാണിജ്യ പരസ്യങ്ങളിൽ ശബ്ദമോ ചിത്രമോ നൽകി സഹകരിക്കുന്നതിന് താൻ ജോലിചെയ്യുന്ന മാധ്യമ സ്ഥാപനത്തിൽനിന്നുള്ള അനുവാദം നേടിയിരിക്കണം.
നിയമം ലംഘിക്കുന്ന മാധ്യമ പ്രവർത്തകർ ഇത്തരം പ്രവൃത്തിയിലൂടെ നേടിയ പണവും മറ്റു ആനുകൂല്യങ്ങളും താൻ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങൾക്ക് തിരിച്ചു നൽകണം.ഒമാനിലെ ലൈസൻസോടെ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവാദമുണ്ടാവും.
അദ്ദേഹത്തിന് ജോലിയിൽ ഇടപെടാൻ അനുവാദമില്ല. ജേലി ചെയ്യുന്നതിൽനിന്നോ പ്രസിദ്ധീകരിക്കുന്നതിനോ പത്രമല്ലാത്ത മാധ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിനോ തടസ്സമുണ്ടാക്കാൻ പടില്ലെന്നും നിയമത്തിലുണ്ട്.
മാധ്യമ പ്രവർത്തകർക്ക് വാർത്തകളും വിവരങ്ങളും ഡേറ്റകളും പ്രസിദ്ധീകരിക്കുന്നതിന് നിരോധം ബാധകമല്ല. ഇങ്ങനെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ മന്ത്രാലയത്തിൻനിന്ന് ലൈസൻസ് എടുത്തിരിക്കണം. സർക്കാറിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുമെന്ന വ്യവസ്ഥയിലായിരിക്കും ഈ ലൈസൻസ് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.