വിദേശകാര്യ മന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ദോഹയിലെ അൽ വാസിൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ സയ്യിദ് ബദർ കൈമാറി.
സുൽത്താനും ഒമാൻ ജനതക്കുമുള്ള ആശംസകൾ ഖത്തർ അമീറും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്തു. ഗൾഫ് മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെ പൊതുതാൽപര്യമുള്ള കാര്യങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനി, ഖത്തറിലെ ഒമാൻ അംബാസഡർ നജീബ് ബിൻ യഹ്യ അൽ ബലൂഷി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.