സ്വദേശിവത്കരണം ശക്തമാക്കി ഒമാൻ; 207 തസ്തികകളില്‍ വിദേശികൾക്ക് വിലക്ക്
text_fieldsമസ്കത്ത്: രാജ്യത്ത് സ്വദേശിവത്കരണം വീണ്ടും ശക്തമാക്കി തൊഴിൽ മന്ത്രാലയം. 200ൽ അധികം തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസം മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 207 തസ്തികകളാണ് സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തി തൊഴിൽ മന്ത്രി പ്രഫ. മഹദ് ബിൻ സെയ്ദ് ബിൻ അലി ബാവയ്‌ൻ ഉത്തവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ഇത് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. സ്വദേശികൾക്ക് മാത്രമായി മാറ്റിവെക്കപ്പെട്ട തസ്തികകളിൽ നിരവധി മലയാളികൾ ജോലിയെടുക്കുന്നുണ്ട്.
ഇവരുടെ വിസ കാലാവധിക്ക് ശേഷം ഇത് പുതുക്കി നൽകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്.ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആൻഡ് എക്‌സറ്റേനല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സി.ഇ.ഒ ഓഫിസ്, എംപ്ലോയ്മെന്‍റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആൻഡ് രജിസ്‌ട്രേഷന്‍, സ്റ്റുഡന്‍റ്സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച്.ആര്‍ സ്‌പെഷലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍,
ട്രാവലേഴ്‌സ് സര്‍വിസെസ് ഓഫിസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫിസര്‍, ബസ് ഡ്രൈവര്‍, ടാക്‌സി കാര്‍ ഡ്രൈവര്‍, ഗ്യാസ് ട്രക്ക് ഡ്രൈവര്‍, വാട്ടര്‍ ടാങ്ക് ഡ്രൈവര്‍, ഫയര്‍ ട്രക്ക് ഡ്രൈവര്‍, ആംബുലന്‍സ് ഡ്രൈവര്‍, ട്രാക്ടര്‍ ഡ്രൈവര്‍, വെയര്‍ഹൗസ് വര്‍ക്കര്‍, ഗേറ്റ് കീപ്പര്‍, റിഫ്രഷ്‌മെന്റ് സെല്ലര്‍, സ്വീറ്റ് സെല്ലര്‍, ഫ്രൂട്ട് ആൻഡ് വെജിറ്റബിള്‍ സെല്ലര്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍ഷൂറന്‍സ് ബ്രോക്കര്‍, കാര്‍ റെന്റല്‍ ക്ലര്‍ക്ക്, ഷിപ്പിങ് കണ്‍സിഗ്മെന്റ് ക്ലര്‍ക്ക്, ബാഗേജ് സര്‍വിസ് ക്ലര്‍ക്ക്, സ്റ്റോക്ക് ആൻഡ് ബോണ്ട് റൈറ്റര്‍, ടെലഗ്രാഫ് ഓപറേറ്റര്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ക്ലര്‍ക്ക്, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ ക്ലിയറന്‍സ് ക്ലര്‍ക്ക്,
ബാങ്ക് ക്ലര്‍ക്ക്, അക്കൗണ്ട്‌സ് ക്ലര്‍ക്ക്, ഇന്‍ഷൂറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ക്ലര്‍ക്ക്, ടാക്‌സ് അക്കൗണ്ട് ക്ലര്‍ക്ക്, കോണ്‍ടാക്ട് സെന്റര്‍ ഓപറേറ്റര്‍, ജനറല്‍ റിസപ്ഷനിസ്റ്റ്, എവിയേഷന്‍ ഓപറേഷന്‍സ് ഇന്‍സ്ട്രക്ടര്‍, ഡാറ്റ എന്‍ട്രി സൂപ്പര്‍വൈസര്‍, വര്‍ക്ക്‌ഷോപ്പ് സൂപ്പര്‍വൈസര്‍, സിസ്റ്റം അനലിസ്റ്റ് ടെക്‌നീഷ്യന്‍, റിക്രൂട്ട്‌മെന്റ് സ്‌പെഷലിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോളര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെഷലിസ്റ്റ്, റിസോഴ്‌സ് പ്ലാനിങ് ആൻഡ് ഡിസ്ട്രിബ്യൂഷന്‍ സ്‌പെഷലിസ്റ്റ്, സബ്‌സ്‌ക്രൈബര്‍ സര്‍വിസ് സിസ്റ്റം സ്‌പെഷലിസ്റ്റ്, റിസ്‌ക് ഇന്‍ഷൂറന്‍സ് സ്‌പെഷലിസ്റ്റ്, കമ്പ്യൂട്ടര്‍ അസ്സിസ്റ്റഡ് ഡ്രാഫ്റ്റ്മാന്‍ തുടങ്ങിയ തസ്തികകളിലാണ് പുതുതായി തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.