ഒമാനിൽ വിദേശികളുടെ എണ്ണത്തിൽ കുറവ്
text_fieldsമസ്കത്ത്: ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞവർഷം നവംബർ മുതൽ ഡിസംബർ വരെ കാലയളവിൽ 11 ഗവർണറേറ്റുകളിൽ എട്ടിലും വിദേശികളുടെ എണ്ണത്തിൽ 0.08 ശതമാനത്തിെൻറ കുറവുണ്ടായതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. മുഴുവൻ ഗവർണറേറ്റുകളൽനിന്നുമായി 9808 വിദേശികളാണ് ഒമാൻ വിട്ടത്. മസ്കത്ത് ഗവർണറേറ്റിൽനിന്നാണ് കുടിയൊഴിക്കൽ കൂടുതലും -7113 പേർ. ദോഫാർ ഗവർണറേറ്റ് ആണ് രണ്ടാമത്. നവംബറിൽ 2,48,628 ആയിരുന്ന വിദേശി ജനസംഖ്യ 2,47,010 ആയാണ് ഇവിടെ കുറഞ്ഞത്. തെക്കൻ ബാത്തിന, ബുറൈമി, മുസന്ദം, തെക്ക് -വടക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും വിദേശികളുടെ എണ്ണത്തിൽ കുറവുണ്ടായി. അതേസമയം, മറ്റു മൂന്നു ഗവർണറേറ്റുകളിലും വിദേശി ജനസംഖ്യ വർധിച്ചതായും കണക്കുകൾ പറയുന്നു.
രണ്ടുമാസത്തിനിടെ സ്വകാര്യമേഖലയിൽ ജോലി ലഭിച്ചത് 9193 സ്വദേശികൾക്ക്
മസ്കത്ത്: സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നടപടികൾ ഉൗർജിതമായി മുന്നേറുന്നു. ഫെബ്രുവരി അഞ്ചുവരെ കാലയളവിൽ 9193 സ്വദേശികൾക്ക് വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. 25,000 പേർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുമെന്ന മന്ത്രിസഭാ കൗൺസിലിെൻറ തീരുമാനപ്രകാരമുള്ള സ്വദേശിവത്കരണ നടപടികൾക്ക് കഴിഞ്ഞ ഡിസംബർ മൂന്നു മുതലാണ് തുടക്കമായത്.
മാനവ വിഭവശേഷി മന്ത്രാലയം വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് തൊഴിൽ ലഭ്യത ഉറപ്പാക്കുന്നത്. ഇക്കാലയളവിൽ തൊഴിൽ ലഭിച്ച 4657 പേർക്ക് ജനറൽ എജുക്കേഷൻ ഡിപ്ലോമയിൽ താഴെയാണ് വിദ്യാഭ്യാസ യോഗ്യത.
2989 പേർക്ക് ജനറൽ എജുക്കേഷൻ ഡിപ്ലോമയും 1547 പേർക്ക് ഡിപ്ലോമ അല്ലെങ്കിൽ സർവകലാശാല ഡിഗ്രി യോഗ്യതയുമുണ്ട്. സ്വകാര്യ മേഖലയിൽ ലഭ്യമായ തൊഴിലവസരങ്ങൾ സ്വദേശി തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്ന നടപടികളുമായി മുന്നോട്ടു പോകും.
ജോലിക്കായി രജിസ്റ്റർ ചെയ്തവരുടെ മൂന്നാമത്തെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സ്വദേശി തൊഴിലവസരം വേഗത്തിലാക്കുന്നതിെൻറ ഭാഗമായി ജനുവരി അവസാനം സർക്കാർ 87 തസ്തികകളിൽ താൽക്കാലിക വിസാ നിരോധനം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.