വിദേശികൾക്ക് രണ്ടാം ഡോസ് വാക്സിൻ ഇന്നുമുതൽ നൽകും
text_fieldsമസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ വിദേശികൾക്കുള്ള രണ്ടാംഡോസ് സൗജന്യ കോവിഡ് വാക്സിൻ ബുധനാഴ്ച മുതൽ നൽകിത്തുടങ്ങും. ഒക്ടോബർ രണ്ടുവരെയാണ് വാക്സിൻ നൽകുകയെന്ന് ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ആദ്യ ഡോസ് സൗജന്യ വാക്സിൻ സ്വീകരിച്ചവർക്കാണ് രണ്ടാംഡോസ് നൽകുന്നത്. വാക്സിനായി പ്രവാസികൾ വിലായത്തിലെ നഗരസഭാ ഓഫിസിൽനിന്നുള്ള പെർമിറ്റ് കൊണ്ടുവരണം. റുസ്താഖ് മെഡിക്കൽ ഫിറ്റ്നസ് എക്സാമിനേഷൻ കേന്ദ്രം, ബർക്ക മെഡിക്കൽ ഫിറ്റ്നസ് എക്സാമിനേഷൻ കേന്ദ്രം, വിദാം ഹെൽത്ത് സെൻറർ, നഖൽ ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലാണ് വാക്സിനേഷൻ. ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 8.30വരെ ഇവിടെയെത്തി വാക്സിനെടുക്കാൻ സാധിക്കും.
ജഅ്ലാൻ ബനീ ബൂഅലിയിലും പ്രവാസികൾക്ക് ഇന്നു മുതൽ സൗജന്യമായി രണ്ടാം ഡോസ് ആസ്ട്രസെനക വാക്സിൻ നൽകും. ആഗസ്റ്റ് 22, 23 തീയതികളിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്കാണ് രണ്ടാം ഡോസ് നൽകുകയെന്ന് വാക്സിനേഷൻ കമ്മിറ്റി അറിയിച്ചു.
ഇന്നും നാളെയും രാവിലെ ആറു മുതൽ പത്തുവരെ ഒമാനി വനിത അസോസിയേഷെൻറ പുതിയ കെട്ടിടത്തിലെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ച സർട്ടിഫിക്കറ്റിെൻറ പകർപ്പ് കൊണ്ടുവരണമെന്നും അധികൃതർ അറിയിച്ചു. മസ്കത്തിൽ വിദേശികളുടെ രണ്ടാംംഘട്ട സൗജന്യ വാക്സിനേഷന് തുടക്കമായി. സീബ് എക്സിബിഷൻ സെൻറർ ഹാളിലാണ് വാക്സിൻ നല്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.