മത്രയിലെ മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
text_fieldsമത്ര: സൂഖില്‍ ഹോട്ടല്‍ മേഖലയിലും സൂപ്പര്‍ മാര്‍ക്കറ്റ് രംഗത്തുമൊക്കെ ദീർഘകാലം പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് ഇരിങ്ങലിലെ കോട്ടക്കൽ സ്വദേശി പുതിയ നാലകത്ത് അബ്ദുറഹിമാൻ (62) നാട്ടില്‍ നിര്യാതനായി. പരേതരായ തടയിന്റവിട കാദർ കുട്ടിയുടെയും പുതിയനാലകത്ത് കദീജയുടെയും മകനാണ്.
ഭാര്യ: താഴെപുരയിൽ ഹൈറുന്നിസ. മക്കൾ: ടി.പി. മുനീർ (അധ്യാപകൻ, തബാറക്ക് സ്കൂൾ സീബ്, അൽഖൂദ് ഏരിയ കെ.എം.സി.സി സെക്രട്ടറി), മുദ്ദസിർ (കാലിക്കറ്റ് യൂനിവേഴ്സിറ്റി, കോട്ടക്കൽ ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്). മരുമക്കൾ: ശൈഖ (കൊയിലാണ്ടി), നൂറ (വടകര). സഹോദരങ്ങൾ: പരേതരായ കുഞ്ഞാമു, ആസിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.