Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി നാലുപേർ പിടിയിൽ

text_fields
bookmark_border
drug
cancel
Listen to this Article

മസ്കത്ത്: മയക്കുമരുന്നുമായി നാലു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിൽനിന്നാണ് മൂന്ന് അനധികൃത കടന്നുകയറ്റക്കാരും ഏഷ്യൻ പൗരത്വമുള്ള ഒരാളും ഉൾപ്പെടെ നാലു പേർ പിടിയിലായത്.

കോസ്റ്റ് ഗാർഡ് പൊലീസുമായി സഹകരിച്ച് മയക്കുമരുന്ന് കടത്തും മറ്റും തടയുന്ന ഡയറക്‌ടറേറ്റ് ജനറലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ഇവരിൽനിന്ന് 60 കിലോയിലധികം ഹഷീഷ്, മോർഫിൻ, ക്രിസ്റ്റൽ മയക്കുമരുന്നുകളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ നിയമനടപടി പൂർത്തീകരിച്ച് വരുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrested
News Summary - Four arrested for possession of drugs
Next Story