മസീറയിൽനിന്ന് നീക്കിയത് നാല് ടൺ കടൽ മാലിന്യം
text_fieldsമസ്കത്ത്: മുങ്ങൽ വിദഗ്ധരും സന്നദ്ധപ്രവർത്തകരും കൈകോർത്തതോടെ മസീറ ദീപിൽനിന്ന് നീക്കാൻ കഴിഞ്ഞത് നാല് ടണ്ണോളം കടൽ മാലിന്യം. പരിസ്ഥിതി അതോറിറ്റി, ഒമാൻ ഫിഷറീസ്, ഖുറിയാത്ത് ഡൈവേഴ്സ് ടീം, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണ കാമ്പയിൻ നടത്തിയത്. 51 മുങ്ങൽ വിദഗ്ധരും 127 സന്നദ്ധപ്രവർത്തകരുമായിരുന്നു ശുചീകരണ കാമ്പയിനിൽ പങ്കാളിയായത്. മത്സ്യബന്ധന വലകൾ, ഇരുമ്പ് കഷണങ്ങൾ, പ്ലാസ്റ്റിക്, ഒഴിഞ്ഞ കാനുകൾ ഉൾപ്പെടെ മാലിന്യങ്ങൾ നീക്കം ചെയ്തതായി ഖുറിയാത്ത് ഡൈവേഴ്സ് മേധാവി ജുമാ ഖമീസ് അൽ അമ്രി പറഞ്ഞു. വലകൾക്കുള്ളിൽ കുടുങ്ങി ചത്ത് കിടക്കുന്ന ധാരാളം മത്സ്യങ്ങളെയും കണ്ടെത്തി. ഇത് സുൽത്താനേറ്റിലെ സമുദ്രസമ്പത്ത് പാഴാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശുചീകരണ പ്രവർത്തനങ്ങളിൽ പെങ്കടുക്കുന്ന നീന്തൽ വിദഗ്ധർക്കുള്ള പ്രധാനവെല്ലുവിളി സമുദ്രജീവികളിൽനിന്നുള്ള ആക്രമണമാണ്. പലേപ്പാഴും ജീവൻ തന്നെ അപകടത്തിലാകുമെന്നും മുങ്ങൽ വിദഗ്ധർ പറയുന്നു. കടലിെൻറ ആഴങ്ങളിൽപോയി വലയിൽ കുടുങ്ങുന്നതും മുങ്ങൽ വിദഗ്ധരെ പേടിപ്പെടുത്തുന്നതാണ്. ശുചീകരണത്തിനും ദ്വീപിന് ചുറ്റുമുള്ള പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനുമായി നിരവധി വിലായത്തുകളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും മുങ്ങൽ വിദഗ്ധരുമായിരുന്നു ഒത്തുചേർന്നത്. മസീറ ദ്വീപിലെ ശുചീകരണം സമുദ്ര പരിസ്ഥിതി സംരക്ഷിക്കേണ്ട പ്രധാന്യം വളർത്തിയെടുക്കാനും വിലായത്തുകളിലെ ആളുകളിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു.
2019 ജനുവരിയിലാണ് ഖുറിയാത്ത് ഡൈവേഴ്സ് സ്ഥാപിക്കുന്നത്. ഇതിനുശേഷം രാജ്യത്തുടനീളം നിരവധി ക്ലീനപ്പ് ഡൈവുകളാണ് നടത്തിയത്. മത്സ്യത്തൊഴിലാളികൾ, അധികൃതർ പുറപ്പെടുവിച്ച കടൽ സംരക്ഷണ നിയമം പാലിക്കണെമന്നും മീൻപിടിത്തത്തിന് ആധുനിക രീതിയിലുള്ള ഉപകരണങ്ങളും സാേങ്കതികവിദ്യകളും ഉപയോഗിക്കണമെന്നുമാണ് ശുചീകരണ കാമ്പയിനിൽ പെങ്കടുത്തവർ പറയുന്നത്. കടലിലേക്ക് വല വലിച്ചെറിയരുതെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.