ജോലിവാഗ്ദാനവുമായി ‘മെറ്റ’യുടെ പേരിലും പുതിയ തട്ടിപ്പ്
text_fieldsമത്ര: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുടെ പേരിലും പുതിയ തട്ടിപ്പ്. മെറ്റ ഫേസ്ബുക്ക് ജോബ് ഗ്രൂപ്പില്‍ താങ്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂര്‍ ചെലവഴിച്ചാല്‍ നിങ്ങള്‍ക്ക് ദിനേന 240 റിയാല്‍ സമ്പാദിക്കാം.
21 വയസ്സിന് മുകളിലുള്ളവരെയാണ് പുതിയ ഈ റിക്രൂട്ട്മെന്റില്‍ ഓണ്‍ലൈന്‍ അസിസ്റ്റന്റായി നിയമിക്കുന്നത്. താങ്കളെ അതില്‍ ഉൾപ്പെടുത്തിയ വിവരം ഈ മെസേജിലൂടെ അറിയിക്കുന്നു. ജോലി ഉറപ്പ് വരുത്താനായി താഴെ കാണുന്ന ലിങ്ക് ഓപ്പണ്‍ ചെയ്ത് അതിലുള്ള നമ്പറില്‍ വിളിക്കുക എന്നാണ് വാട്സ്ആപ് ടെക്സ്റ്റ് വഴിയുള്ള സന്ദേശത്തിൽ പറയുന്നത്.
ബാങ്കില്‍നിന്നുള്ള അറിയിപ്പാണെന്നും സൂപ്പര്‍മാർക്കറ്റില്‍നിന്ന് പര്‍ച്ചേസ് ചെയ്ത വകയില്‍ സമ്മാനക്കൂപ്പണ്‍ അടിച്ചിട്ടുണ്ട്, എ.ടി.എം കാര്‍ഡ് ബ്ലോക്കായി തുടങ്ങി നേരത്തെ പയറ്റിത്തെളിഞ്ഞ തട്ടിപ്പുരീതികളൊക്കെ ഏശാതെ വന്നപ്പോഴാണ് ആളുകളെ വലയിലാക്കാന്‍ പുതിയ രീതിയുമായി സംഘം എത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് സ്വദേശികൾക്കും വിദേശികൾക്കും നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇങ്ങനെ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് വിവരങ്ങൾവരെ തട്ടിപ്പ് സംഘങ്ങൾ കൈവശപ്പെടുത്താൻ സാധ്യതയുണ്ട്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരുന്നു. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്. വിവരങ്ങൾ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടിൽനിന്ന് പണംതട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.