ക്യൂനെറ്റിെൻറ പേരിൽ തട്ടിപ്പ്: ഒമാനിൽ മലയാളികൾക്ക് നഷ്ടം കോടിയോളം രൂപ
text_fieldsമസ്കത്ത്: നാട്ടിലെ തട്ടിപ്പിന് പിന്നാലെ മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയായ ക്യൂനെറ്റിെൻറ പേരിൽ ഒമാനിലും തട്ടിപ്പ്. ഇതിലൂടെ ഒമാനിൽ മലയാളികൾക്ക് നഷ്ടമായത് കോടിയോളം രൂപ. മസ്കത്തിലെ സ്വകാര്യ ആശുപത്രിയിലെ മലയാളിയായ മെയിൽ നഴ്സാണ് ഏജൻറ്. മറ്റൊരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തിെൻറ ഭാര്യയും ആശുപത്രിയിലെ തന്നെ മലയാളികളായ ചില നഴ്സിങ് ജീവനക്കാരും പിന്നിലുണ്ടെന്നും നിക്ഷേപകർ പറഞ്ഞു.
പണം തിരികെ ചോദിക്കുേമ്പാൾ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. നൂറുകണക്കിന് മലയാളികളാണ് വലയിൽപെട്ടിരിക്കുന്നത്. പലരും നാട്ടിലെ ബന്ധുക്കളുടെ ചികിത്സക്കും വിവാഹത്തിനും മാറ്റിവെച്ച കാശ് എടുത്താണ് ചേർന്നത്. പലിശക്ക് കടമെടുത്ത് കൂടിയവരുമുണ്ട്. മാസങ്ങൾ പിന്നിട്ടപ്പോഴാണ് മണിചെയിൻ മാതൃകയിലുള്ളതാണെന്ന് അറിയുന്നത്.
ചേരുന്ന സമയത്ത് ആളുകൾ ചോദിച്ചിരുന്നു. എന്നാൽ, ഇക്കാര്യം വിദഗ്ധമായി മറച്ചുവെച്ചാണ് നിക്ഷേപകരെ ചേർത്തത്. ഏജൻറുമാരായി പ്രവർത്തിക്കുന്നവർക്ക് തലയൊന്നിന് 40,000 രൂപവരെ കിട്ടിയെന്നും പറയുന്നു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമാണ് കണ്ണികൾ. അതിനാൽ പലർക്കും നിയമ നടപടി പോലും ചിന്തിക്കാൻ പറ്റാത്ത സ്ഥിതിയാണ്.അതേസമയം, വ്യാപക പരാതികൾ ഉയർന്നിട്ടും ഒമാനിലെ ഏജൻറുമാരായി പ്രവർത്തിക്കുന്നവർ വീണ്ടും ആളുകളെ ചേർക്കുകയാണെന്ന് പണം നഷ്ടപ്പെട്ടവർ പറഞ്ഞു.
വിശ്വാസം പിടിക്കാൻ 'ക്ലാസ്'
ചേരുന്നവർക്ക് ആദ്യം നൽകിയത് ഒരു മാസത്തെ 'ക്ലാസാ'യിരുന്നു. സൂം വഴിയായിരുന്നു ക്ലാസുകൾ. കോർപറേറ്റ് സ്ഥാപനങ്ങൾ നടത്തുന്ന ബിസിനസ് മീറ്റിങ്ങിെൻറ പ്രതീതിയിലായിരുന്നു ഇവ ഒരുക്കിയത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകളാണ് പെങ്കടുത്തത്. മണിചെയിൻ മാർക്കറ്റിങ്ങിനെ കുറിച്ച് ജനങ്ങൾക്ക് അറിയാവുന്നതിനാൽ നിക്ഷേപകരെ വിശ്വാസത്തിലെടുക്കുകയായിരുന്നു ലക്ഷ്യം. അതിൽ അവർ വിജയിച്ചു. ഒമാൻ കേന്ദ്രീകരിച്ച് നടത്തിയ ആദ്യ മീറ്റിങ്ങിൽ മുഖ്യ ഏജൻറായ ആളും പെങ്കടുത്തിരുന്നു.
ദിവസം നാലു മണിക്കൂർവരെ 'ജോലി'യെടുത്താൽ മതിയെന്നും വർഷം നല്ലൊരു തുക സമ്പാദ്യമാക്കാൻ കഴിയുമെന്നും വിശദീകരിച്ചു. ആളുകളെ ചേർക്കാൻ േഷാറൂം ആരംഭിക്കുക, ഫ്രാഞ്ചൈസി തുടങ്ങുക എന്നായിരുന്നു ഉപയോഗിച്ചത്. അതിനാൽ ഒാൺലൈൻ മേഖയിലുള്ള എന്തോ ബിസിനസ് സ്ഥാപനമായിരിക്കും എന്നാണ് യോഗത്തിൽ പെങ്കടുത്തവർ കരുതിയിരുന്നത്. പിന്നീട് കാര്യങ്ങൾ മനസ്സിലാക്കിയ നിക്ഷേപകർ തുക തിരികെ ചോദിച്ചു തുടങ്ങി.
എന്നാൽ, തിരിച്ചു കിട്ടണമെങ്കിൽ ചേർന്ന് 15 ദിവസത്തിനുള്ളിൽ ആവശ്യപ്പെടണമേത്ര. ഇത് കരാറിൽ പറയുന്നുണ്ടെന്നാണ് ഏജൻറുമാർ അറിയിച്ചത്. പലരും നിർദേശങ്ങൾ വായിക്കാതെയാണ് ഒപ്പിട്ട് നൽകിയത്. 'കോഴ്സ്' പൂർത്തിയാകാൻ ഒരു മാസം സമയമെടുക്കും. പിന്നെങ്ങനെയാണ് 15 ദിവസത്തിനുള്ളിൽ തുക ചോദിക്കാൻ കഴിയുക എന്നാണ് നിക്ഷേപകർ ചോദിക്കുന്നത്.
ഇൻഫർമേഷൻ കോളും 500 പേരുകളും
500 ആളുകളുടെ പേരും അവരുടെ ഫോൺ നമ്പറും നിങ്ങളുടെ സ്വപ്നങ്ങളും എഴുതി നൽകണമെന്നായിരുന്നു രണ്ടാമത്തെ മീറ്റിങ്ങിൽ പറഞ്ഞിരുന്നത്. 'ഉപഭോക്താക്കളെ' തേടിപ്പിടിക്കാനുള്ള ഏറ്റവും വലിയ ഡേറ്റയാണ് ഇതിലൂടെ തട്ടിപ്പ് നടത്തിയവർ നേടിയെടുത്തത്. പലരും ഇങ്ങനെ നൽകിയിരിക്കുന്ന നമ്പറുകളിൽ അധികവും കൂട്ടുകാരുടെയും ബന്ധുക്കളുടെയുമാണ്.
കൂടുതൽ ആളുകളെയും വലയിൽ അകപ്പെടുത്താൻ തട്ടിപ്പു സംഘം വളരെ തന്ത്രപരമായി ഉപയോഗിച്ചതാണ് 'ഇൻഫർമേഷൻ കാൾ'. പ്രത്യേക കോച്ചിങ് നൽകിയായിരുന്നു സുഹൃത്തുക്കളേയോ ബന്ധുക്കളേയോ വിളിക്കാൻ പറഞ്ഞിരുന്നത്. നല്ല ലാഭം കിട്ടുന്ന ബിസിനസിൽ ചേരാൻ പോകുകയാണെന്നും നിലവിൽ ഒഴിവുകളില്ല എന്നാണ് അറിയാൻ കഴിഞ്ഞത്, എന്തെങ്കിലും അവസരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാമെന്ന് പറഞ്ഞാണ് ആദ്യഘട്ടത്തിൽ ഫോൺ ചെയ്യുക. പിന്നീട് ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ച് ബിസിനസിൽ ചേരാൻ അവസരമുണ്ടെന്ന് അറിയിക്കും.
ഇങ്ങനെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ചു പറഞ്ഞതിനാൽ നിരവധി പേരാണ് ഇൗ തട്ടിപ്പിന് തലവെച്ചത്. േചർന്ന് ഒരു മാസത്തിനിടയിലാണ് ഇൗ കാര്യങ്ങൾ എന്നതിനാൽ ഫോൺ വിളിക്കുന്നവർക്കറിയില്ലായിരുന്നേത്ര തട്ടിപ്പാെണന്ന്. കാര്യങ്ങൾ മനസ്സിലാക്കിയപ്പോേഴക്കും പലർക്കും വൻതുക നഷ്ടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.