Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightത​ട്ടി​പ്പു​കാ​ർ...

ത​ട്ടി​പ്പു​കാ​ർ ജാ​ഗ്ര​തൈ; വി​സ, തൊ​ഴി​ല്‍ ത​ട്ടി​പ്പ് ത​ട​യാ​ൻ ടാ​സ്‌​ക് ഫോ​ഴ്‌​സ്

text_fields
bookmark_border
norka roots
cancel

മ​സ്ക​ത്ത്: ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ വി​​ദേ​​ശ​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത റി​​ക്രൂ​​ട്ട്മെ​​ന്റും വി​​സ ത​​ട്ടി​​പ്പും ത​​ട​​യാ​​നാ​​യി കേ​​ര​​ള സ​​ർ​​ക്കാ​​ർ നോ​​ർ​​ക്ക റൂ​​ട്സു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ആ​​രം​​ഭി​​ക്കു​​ന്ന ടാ​​സ്ക് ഫോ​​ഴ്സ് പ്ര​​വാ​​സി​​ക​​ൾ​​ക്ക് ആ​​ശ്വാ​​സ​​മാ​​കും. തൊ​​ഴി​​ൽ തേ​​ടു​​ന്ന മ​​ല​​യാ​​ളി​​ക​​ൾ വി​​സ ത​​ട്ടി​​പ്പി​​നും റി​​ക്രൂ​​ട്ട്മെ​​ന്റ് ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ ക​​ബ​​ളി​​പ്പി​​ക്ക​​ലി​​നും ഇ​​ര​​ക​​ളാ​​വു​​ന്ന കേ​​സു​​ക​​ൾ വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പ്ര​​ത്യേ​​ക ടാ​​സ്ക് ഫോ​​ഴ്സ് രൂ​​പ​വ​​ത്ക​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.

ത​​ട്ടി​​പ്പു​​ക​​ള്‍ ത​​ട​​യാ​​ൻ ഫ​​ല​​പ്ര​​ദ​​മാ​​യ ന​​ട​​പ​​ടി ഉ​​റ​​പ്പു​​വ​​രു​​ത്താ​​നാ​​യി നോ​​ര്‍ക്ക റൂ​​ട്ട്‌​​സ് ചീ​​ഫ് എ​​ക്‌​​സി​​ക്യൂ​​ട്ടി​​വ് ഓ​​ഫി​​സ​​ര്‍, തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​റ​​ണാ​​കു​​ളം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പ്രൊ​​ട്ട​​ക്ട​​ര്‍ ഓ​​ഫ് എ​​മി​​ഗ്ര​​ന്റ്‌​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, എ​​ൻ.​​ആ​​ർ.​​ഐ സെ​​ല്‍ പൊ​​ലീ​​സ് സൂ​​പ്ര​​ണ്ട് എ​​ന്നി​​വ​​ര്‍ അം​​ഗ​​ങ്ങ​​ളാ​​യി ടാ​​സ്‌​​ക്‌​​ഫോ​​ഴ്‌​​സ് രൂ​​പ​​വ​​ത്ക​​രി​​ച്ച് പ്ര​​വാ​​സി​​കാ​​ര്യ വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി ഡോ. ​​കെ. വാ​​സു​​കി ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്.

റി​​ക്രൂ​​ട്ട്‌​​മെ​​ന്റ് സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ളി​​ല്‍ ക​​ര്‍ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​ന്‍ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള നോ​​ര്‍ക്ക​​യു​​ടെ ഓ​​പ​​റേ​​ഷ​​ന്‍ ശു​​ഭ​​യാ​​ത്ര​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ശ​​ക്ത​​മാ​​യ ഈ ​​നീ​​ക്കം.

റി​​ക്രൂ​​ട്ട്‌​​മെ​​ന്റി​​ന് അം​​ഗീ​​കാ​​ര​​മു​​ള്ള​​വ​​രും ഇ​​ല്ലാ​​ത്ത​​വ​​രും വി​​വി​​ധ തൊ​​ഴി​​ലു​​ക​​ളു​​ടെ പേ​​രി​​ല്‍ പ​​ണം വാ​​ങ്ങി ആ​​ളു​​ക​​ളെ വി​​ദേ​​ശ​​ത്തേ​​ക്ക് ക​​ട​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നി​​ര​​വ​​ധി പ​​രാ​​തി​​ക​​ള്‍ ല​​ഭി​​ക്കു​​ന്ന​​താ​​യി നോ​​ർ​​ക്ക റൂ​​ട്ട്സ് വാ​​ർ​​ത്ത​​ക്കു​​റി​​പ്പി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഇ​​ത്ത​​രം പ​​രാ​​തി​​ക​​ളു​​ടെ അ​​ന്വേ​​ഷ​​ണ പു​​രോ​​ഗ​​തി ടാ​​സ്‌​​ക്‌ ഫോ​​ഴ്‌​​സ് എ​​ല്ലാ മാ​​സ​​വും യോ​​ഗം ചേ​​ര്‍ന്ന് വി​​ല​​യി​​രു​​ത്താ​​നാ​​ണ് തീ​​രു​​മാ​​നം.

അ​​ന​​ധി​​കൃ​​ത റി​​ക്രൂ​​ട്ട്മെ​​ന്റ് ത​​ട​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​വാ​​സി ലീ​​ഗ​​ൽ സെ​​ൽ നേ​​ര​​ത്തേ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നു. ലീ​​ഗ​​ൽ സെ​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ജോ​​സ് എ​​ബ്ര​​ഹാം, കേ​​ര​​ള ചാ​​പ്റ്റ​​ർ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ആ​​ർ. മു​​ര​​ളീ​​ധ​​ര​​ൻ എ​​ന്നി​​വ​​ർ ന​​ൽ​​കി​​യ ഹ​​ര​​ജി​​യി​​ൽ ഇ​​ത്ത​​രം ത​​ട്ടി​​പ്പു​​ക​​ൾ ത​​ട​​യാ​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ഹൈ​​കോ​​ട​​തി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​ന് നി​​ർ​​ദേ​​ശ​​വും ന​​ൽ​​കി.

പ്ര​​വാ​​സി ലീ​​ഗ​​ല്‍ സെ​​ല്‍ സ​​മ​​ര്‍പ്പി​​ച്ച ശി​​പാ​​ര്‍ശ​​ക​​ള്‍ പ്ര​​കാ​​രം റി​​ക്രൂ​​ട്ട്മെ​​ന്റ് ത​​ട്ടി​​പ്പു​​ക​​ള്‍ ത​​ട​​യു​​ന്ന​​തി​​ന് ഫ​​ല​​പ്ര​​ദ​​വും ക​​ര്‍ശ​​ന​​വു​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ക്കാ​​യി അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യ​​ത്തോ​​ട് അ​​ഭ്യ​​ര്‍ഥി​​ക്കു​​മെ​​ന്ന് കെ. ​​വാ​​സു​​കി ഉ​​ത്ത​​ര​​വി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

വി​​സ, റി​​ക്രൂ​​ട്ട്മെ​​ന്റ് ത​​ട്ടി​​പ്പു​​ക​​ൾ സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ന് എ​​ൻ.​​ആ​​ർ.​​ഐ സെ​​ല്ലി​​നെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും ഈ ​​സെ​​ല്ലി​​ന് മാ​​ത്ര​​മാ​​യി സൈ​​ബ​​ര്‍ സെ​​ല്‍ രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​നും അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ സം​​സ്ഥാ​​ന പൊ​​ലീ​​സ് മേ​​ധാ​​വി​​ക്കും ​എ​​ൻ.​​ആ​​ർ.​​ഐ സെ​​ൽ പൊ​​ലീ​​സ് സൂ​​പ്ര​​ണ്ടി​​നും നി​​ര്‍ദേ​​ശം ന​​ല്‍കി​​യ​​തും പ്ര​​വാ​​സി​​ക​​ൾ​​ക്ക് ഇ​​ത്ത​​രം ത​​ട്ടി​​പ്പു​​ക​​ൾ​​ക്കെ​​തി​​രെ നീ​​ങ്ങാ​​ൻ പ്ര​​ചോ​​ദ​​ന​​മാ​​കും.

ഓ​​രോ വ​​ർ​​ഷ​​വും നൂ​​റു​​ക​​ണ​​ക്കി​​ന് വി​​സ ത​​ട്ടി​​പ്പ് കേ​​സു​​ക​​ളാ​​ണ് ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​ത്. വ​​ൻ​​തു​​ക വി​​സ​​ക്കും റി​​ക്രൂ​​ട്ട്മെ​​ന്റ് ഫീ​​സാ​​യും ഈ​​ടാ​​ക്കി ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് ക​​യ​​റ്റി​​വി​​ടു​​ക​​യും എ​​ന്നാ​​ൽ ഇ​​വി​​ട​​ങ്ങ​​ളി​​ലെ​​ത്തി​​യാ​​ൽ വാ​​ഗ്ദാ​​നം ചെ​​യ്യ​​പ്പെ​​ട്ട തൊ​​ഴി​​ലി​​ല്ലാ​​തെ ത​​ട്ടി​​പ്പി​​നി​​ര​​ക​​ളാ​​യി മാ​​റു​​ക​​യും ചെ​​യ്യു​​ന്ന സം​​ഭ​​വം വ്യാ​​പ​​ക​​മാ​​ണ്. വി​​വി​​ധ കേ​​സു​​ക​​ളി​​ൽ പ്ര​​വാ​​സി കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​വ​​രെ നാ​​ട്ടി​​ൽ തി​​രി​​കെ​​യെ​​ത്താ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisaOman NewsTask ForceEmployment Fraud
News Summary - Fraudsters beware- Task force to curb visa and employment fraud
Next Story