Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗ​ജ​ന്യ മെ​ഡി​ക്ക​ൽ...

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Free Medical Camp
cancel
camera_alt

കൈ​ര​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ദി ക​ബീ​റി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​സ്ക​ത്ത്: കൈ​ര​ളി കൂ​ട്ടാ​യ്മ നേ​തൃ​ത്വ​ത്തി​ൽ മ​സ്‌​ക​ത്തി​ലെ വാ​ദി ക​ബീ​റി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കൈ​ര​ളി കൂ​ട്ടാ​യ്മ ഹ​ലാ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. വാ​ദി ക​ബീ​റി​ലെ നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഹ​ല മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ തു​ട​ർ പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യും ല​ഭ്യ​മാ​കും.

ക്യാ​മ്പി​ൽ ഡോ. ​ശ​ര​ത് ശ​ശി​യു​ടെ (ഹ​ലാ മെ​ഡി​ക്ക​ൽ സെ​ന്റ​ർ) നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് മ​സ്‌​ക​ത്തി​ലെ പൊ​തു സ​മൂ​ഹ​ത്തി​ൽ​നി​ന്നും മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് ല​ഭി​ച്ച​ത്. 250 ല​ധി​കം ആ​ളു​ക​ൾ ക്യാ​മ്പി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

സ​മാ​പ​ന യോ​ഗ​ത്തി​ൽ ലോ​ക കേ​ര​ള​സ​ഭ അം​ഗം വി​ൽ‌​സ​ൺ ജോ​ർ​ജ് പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​റു​മാ​യ നി​ധീ​ഷ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. മ​സ്‌​ക​ത്തി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ അ​നു ച​ന്ദ്ര​ൻ, നി​ഷാ​ന്ത്, മൊ​യ്‌​തു, അ​ഭി​ലാ​ഷ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ത്ത​രം വി​വി​ധ​ങ്ങ​ളാ​യ സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇ​നി​യും കൈ​ര​ളി കൂ​ട്ടാ​യ്മ മു​ന്നോ​ട്ട് വ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ വി.​എം. അ​രു​ൺ, മി​ഥു​ൻ, മ​നീ​ഷ, ബി​ബി​ൻ ദാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsFree Medical Camp
News Summary - Free Medical Camp
Next Story