സ്വതന്ത്ര ഫലസ്തീൻ: നിലപാട് ആവർത്തിച്ച് ഒമാൻ
text_fieldsമസ്കത്ത്: ഫലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രത്തെ അംഗീകരിച്ച് അവിടത്തെ ജനതയുടെ ന്യായമായ അവകാശങ്ങൾ പരിഹാരം കാണേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അടിവരയിട്ട് ഒമാൻ. ഈജിപ്തിൽ നടന്ന കൗൺസിൽ ഓഫ് അറബ് ലീഗിന്റെ 158ാമത് സെഷനിൽ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
1967ലെ അതിര്‍ത്തികള്‍ അംഗീകരിച്ചും കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കിയും ഐക്യരാഷ്ട്ര സഭയില്‍ സമ്പൂര്‍ണ അംഗത്വം നല്‍കിയും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിലെ ഒമാന്‍ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിന്‍ നാസര്‍ അല്‍ റഹ്ബി, അറബ് ലീഗ് വിഭാഗം മേധാവി ശൈഖ് ഫൈസല്‍ ബിന്‍ ഉമര്‍ അല്‍മര്‍ഹൂന്‍ എന്നിവരാണ് ഒമാന്‍ പ്രതിനിധി സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.