ജുമുഅ നമസ്കാരം: വിശ്വാസികൾ പ്രതീക്ഷയിൽ
text_fieldsഅടുത്തയാഴ്ച
തീരുമാനമുണ്ടാകും
മസ്കത്ത്: മുസ്ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനയായ ജുമുഅ നമസ്കാരം സംബന്ധമായ തീരുമാനം അടുത്ത സുപ്രീം കമ്മിറ്റി കൈക്കൊള്ളുമെന്ന ഒൗഖാഫ് മതകാര്യ വകുപ്പ് പ്രതിനിധിയുടെ അറിയിപ്പ് വിശ്വാസികളിൽ ആശ്വാസം പകർന്നു.
സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിലാണ് ഔഖാഫ് മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈദ് അൽ മഅ്മരി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി നിലച്ചുപോയ വെള്ളിയാഴ്ച പ്രാർഥനയും ഒത്തുകൂടലും നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.
മസ്ജിദുകളിൽ വെള്ളിയാഴ്ച പ്രാർഥന അനുവദിക്കുമെന്ന് കരുതുന്നതായി ഒൗഖാഫ് മതകാര്യ വകുപ്പ് വക്താവ് കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. എന്നാൽ, കർശനനിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏതൊക്കെ രീതിയിലുള്ള നിയന്ത്രണങ്ങളാണ് അനുവദിക്കുകയെന്ന് അധികൃതർ തീരുമാനമെടുത്തിട്ടില്ല.
മസ്ജിദുകളിൽ നിലവിലെ സാധാരണ നമസ്കാരങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരുന്നതോടൊപ്പം മറ്റു നിയന്ത്രണങ്ങളും വരാൻ സാധ്യതയുണ്ട്.
നിലവിൽ സാധാരണ നമസ്കാരങ്ങളിൽ വ്യക്തികൾ തമ്മിൽ സുരക്ഷിതമായ സാമൂഹിക അകലം പാലിച്ചാണ് പ്രാർഥനകൾ നടത്തുന്നത്.
അതോടൊപ്പം മാസ്ക് നിർബന്ധവുമാണ്. മസ്ജിദിലെത്തുന്നവർ നമസ്കാര പായ കൊണ്ടുവരുകയും വേണം. ഇത് തുടരാനാണ് സാധ്യത. നിലവിലെ അവസ്ഥയിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് വെള്ളിയാഴ്ച പ്രാർഥനക്ക് അനുവാദം നൽകുകയാണെങ്കിൽ കൂടുതൽ പേർക്ക് പ്രാർഥിക്കാൻ കഴിയില്ല. മസ്ജിദുകളിൽ സാധാരണഗതിയിൽ ഉൾക്കൊള്ളാൻ കഴിയുന്നതിെൻറ വളരെ കുറഞ്ഞ ശതമാനം പേർക്ക് മാത്രമാണ് സാമൂഹിക അകലം പാലിച്ച് നമസ്കരിക്കാൻ കഴിയുക. അതിനാൽ മസ്ജിദിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ സാധ്യതയുണ്ട്.
നിലവിലെ അവസ്ഥയിൽ ആദ്യം എത്തുന്നവർക്ക് പ്രവേശനം അനുവദിക്കാനാണ് സാധ്യത. മസ്ജിദുകളിലെ സ്ഥലപരിധി കടക്കുന്നതോടെ പ്രവേശനം നിയന്ത്രിക്കാനും സാധ്യതയുണ്ട്. മസ്ജിദുകളിൽ പ്രവേശനത്തിന് വാക്സിൻ സർട്ടിഫിക്കറ്റുകളും മാനദണ്ഡമാക്കാനും സാധ്യതയുണ്ട്. കൂടുതലായി എത്തുന്ന
വിശ്വാസികളെ എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്ന വിഷയത്തിലും അധികൃതർക്ക് തീരുമാനമെടുക്കേണ്ടിവരും. പ്രാർഥനക്കെത്തു േമ്പാഴും തിരിച്ചുവരു േമ്പാഴുമുള്ള തിരക്കുകളും നിയന്ത്രി േക്കണ്ടിവരും.
ഇത്തരം നിരവധി വിഷയങ്ങൾ വെള്ളിയാഴ്ച പ്രാർഥനയുമായി ബന്ധപ്പെട്ടുണ്ടാവും. നിലവിൽ വെള്ളിയാഴ്ചകളിൽ ജുമുഅ പ്രാർഥന ഇല്ലെങ്കിലും ഉച്ച നമസ്കാരത്തിനായി ധാരാളം വിശ്വാസികൾ എത്തുന്നുണ്ട്. ജുമുഅ നമസ്കാരത്തിന് അനുവാദം ലഭിക്കുന്നതോടെ ഇത് പതിന്മടങ്ങ് വർധിക്കാനാണ് സാധ്യത.
കോവിഡ് മഹാമാരി പടരാൻ തുടങ്ങിയതോടെ കഴിഞ്ഞവർഷം മാർച്ച് മുതലാണ് മസ്ജിദുകളിൽ വിശ്വാസികൾക്ക് പ്രാർഥനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ, മസ്ജിദുകളിൽനിന്ന് ബാങ്ക് വിളി ഉയരുമെങ്കിലും വിശ്വാസികളെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ വർഷം നവംബറിലാണ് കർശന നിയന്ത്രണങ്ങളോടെ അഞ്ചു നേരത്തെ നമസ്കാരത്തിന് പ്രവേശനം അനുവദിച്ചത്. ഒാരോ നമസ്
കാരത്തിനും 15 മിനിറ്റ് മാത്രമാണ് അനുവദിച്ചത്. ശൗചാലയത്തിനും മറ്റും ആദ്യഘട്ടത്തിൽ അനുവാദം നൽകിയിരുന്നില്ല. എന്നാൽ, ഇൗ വർഷം ജൂണിൽ കൂടുതൽ മസ്ജിദുകൾ തുറക്കാൻ അധികൃതർ അനുമതി നൽകിയിരുന്നു. മറ്റു ചില ഇളവുകളും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.