Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗ​ഹൃ​ദ ഫു​ട്​​ബാ​ൾ:...

സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ: ഒ​മാ​ന്​ ജ​യം

text_fields
bookmark_border
Mini World Cup
cancel

മ​സ്ക​ത്ത്​: അ​ബൂ​ദ​ബി​യി​ലെ ഹ​സ്സ ബി​ന്‍ സാ​യി​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ല്‍ ഒ​മാ​ന്​ വി​ജ​യം. യൂ​റോ​പ്യ​ന്‍ രാ​ജ്യ​മാ​യ ബെ​ല​റൂ​സി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ള്‍ക്കാ​ണ്​ തോ​ൽ​പി​ച്ച​ത്. ക​ളി​യു​​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ സു​ൽ​ത്താ​നേ​റ്റ്​​സ്​ ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. 56ാം മി​നി​റ്റി​ൽ മ​ധ്യ​നി​ര താ​രം സ​ലാ​ഹ് അ​ല്‍ യ​ഹ്‌​യാ​ണ്​ ഒ​മാ​നു​വേ​ണ്ടി ​​ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 81ാം മി​നി​റ്റി​ല്‍ മു​ന്നേ​റ്റ താ​രം ഇ​സ്സാം അ​ല്‍ സു​ബ്ഹി​യു​ടെ വ​ക​യാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ ഗോ​ൾ. യു​വേ​ഫ യു​റോ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ള്‍ക്ക് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​നാ​യാ​ണ് ബെ​ല​റൂ​സ് ഒ​മാ​നു​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന സി​റി​യ​യു​മാ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നും ജ​നു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന ഗ​ള്‍ഫ് ക​പ്പി​നു​മു​ള്ള മി​ക​ച്ച മു​ന്നൊ​രു​ക്ക​മാ​യാ​ണ്​ ​ഒ​മാ​ൻ മ​ത്സ​ര​ത്തി​നെ ക​ണ്ടി​രു​ന്ന​ത്.

ആ​ദ്യ പ​കു​തി​യി​ൽ ആ​ക്ര​മി​ച്ച്​ ക​ളി​ച്ചി​രു​ന്നെ​ങ്കി​ലും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ കൂ​ടു​ത​ൽ ആ​ക്ര​മ​ണം ശ​ക്​​ത​മാ​ക്കി​യ​തോ​ടെ​യാ​ണ്​ എ​തി​ർ​വ​ല കു​ലു​ക്കാ​ൻ ഒ​മാ​ന് ക​ഴി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Friendly football
News Summary - Friendly football: Oman win
Next Story