ഷിജുവിന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ
text_fieldsസുഹാർ: തിരുവനന്തപുരം പാലോട് ഭാര്യയുടെ ആക്രമണത്തിൽ ഷിജു കൊല്ലപ്പെട്ടെന്ന വാർത്ത കേട്ട് നടുങ്ങിയിരിക്കയാണ് സുഹാറിലെ സുഹൃത്തുക്കളും മലയാളികളും. ഷിജു സഹം ഹിജാരിയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള വെയ്സ്റ്റ് വാട്ടർ ടാങ്കർ ലോറിയിൽ ജോലിചെയ്യുകയായിരുന്നു. മൂന്നര വർഷത്തിന് ശേഷം 12 ദിവസം മുമ്പാണ് ഇദ്ദേഹം നാട്ടിൽ പോയത്. വീടിനു പുറത്തുനിന്നു ഫോൺ ചെയ്യുന്നതു കണ്ട് കോപിച്ചാണ് സൗമ്യ ഭർത്താവിന്റെ തലക്ക് അടിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള സൗമ്യയുടെ സംശയമാണ് ഭർത്താവിനെ ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്ന് പാലോട് പൊലീസ് പറഞ്ഞു.
18 വർഷത്തോളമായി ഒമാനിലുള്ള ഷിജു വളരെ സൗമ്യനും ശാന്തനുമാണെന്ന് കൂടെ ജോലിചെയ്യുന്നവർ പറയുന്നു. സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.