മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് സുഹൃത്തുക്കളുടെ കൈത്താങ്ങ്
text_fieldsസലാല: അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിെൻറ കുടുംബത്തിനു കൈത്താങ്ങായി കെട്ടിടം നിർമിച്ചു നൽകി സലാലയിലെ മലയാളികളുടെ ഫുട്ബാൾ കൂട്ടായ്മയായ സിഫ.
രണ്ടു വർഷം മുമ്പ് സലാലയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച സലാല ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ(സിഫ) അംഗമായിരുന്ന പാലക്കാട് പഴയ ലക്കിടി സ്വദേശി നൗഷാദിെൻറ കുടുംബത്തിനാണ് കെട്ടിടം നിർമിച്ചു നൽകിയത്. സിഫയും സലാലയിലെ മലയാളി സമൂഹവും കൈകോർത്തു നിർമിച്ച കെട്ടിടത്തിെൻറ താക്കോൽദാനം കഴിഞ്ഞ ദിവസം നിർമാണ കമ്മിറ്റി ചെയർമാൻ ഷബീർ കാലടി നാട്ടിൽ നിർവഹിച്ചു.
വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രണ്ടു മുറികളും ഒരു കിടപ്പുമുറിയോട് കൂടിയ താമസസ്ഥലവും ഉൾപ്പെടുന്ന സിഫ ടവർ എന്നു പേരിട്ട കെട്ടിടം പന്ത്രണ്ടര ലക്ഷത്തോളം രൂപ മുടക്കിയാണ് പണിതത്.
ചടങ്ങിൽ സിഫ ജനൽ സെക്രട്ടറി മൻസൂർ പട്ടാമ്പി, എക്സിക്യൂട്ടിവ് അംഗങ്ങളായ സിറാജ്, അലി ചാലിശ്ശേരി, ഷൗക്കത്ത് കോവാർ, ഫൈസൽ, മജീദ്, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല മുൻ വൈസ് പ്രസിഡൻറ് യു. പി. ശശീന്ദ്രൻ, നിർമാണ ചുമതല വഹിച്ച മുൻ സലാല പ്രവാസി ഷാനവാസ് അൽഫ, നൗഷാദിെൻറ കുടുംബാംഗങ്ങൾ, പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
സിഫയുമായി കൈകോർത്ത സലാലയിലെ സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ സംഘടനകളെയും വ്യക്തികളെയും നന്ദിയും കടപ്പാടും അറിയിക്കുന്നതായി സിഫ രക്ഷാധികാരി പവിത്രൻ കാരായിയും, പ്രസിഡൻറ് ജംഷാദ് അലിയും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.