വാക്സിൻ രണ്ടാം ഡോസ് ഇന്നു മുതൽ
text_fieldsമസ്കത്ത്: കോവിഡ് പ്രതിരോധ വാക്സിൻ ഒന്നാം ഡോസ് എടുത്ത് 10 ആഴ്ച പിന്നിട്ടവർക്ക് ഞായറാഴ്ച മുതൽ രണ്ടാം ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ആരോഗ്യ ജീവനക്കാർക്കും കുത്തിവെപ്പ് ഇതോടൊപ്പം ആരംഭിക്കും. വിവിധ ഗവർണറേറ്റുകളിൽ ഇതിനായി സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കയാണെന്നും മന്ത്രാലയം അറിയിച്ചു.
ജൂണിൽ എല്ലാ ആഴ്ചയും രണ്ടു ലക്ഷം വീതം വാക്സിനാണ് രാജ്യത്ത് എത്തുക. ഫൈസർ, ആസ്ട്രസെനിക വാക്സിനുകളാണ് നൽകുന്നത്. ഇവ മുൻഗണന പട്ടികയനുസരിച്ച് വിതരണം ചെയ്യും. ആഗസ്റ്റോടെ 35 ശതമാനം പേർക്കും വാക്സിൻ നൽകാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നിലവിൽ 12ാം ക്ലാസ് പരീക്ഷക്ക് ഇരിക്കുന്ന വിദ്യാർഥികളുടെ കുത്തിവെപ്പ് പുരോഗമിക്കുകയാണ്. ഡിസംബറോടെ രാജ്യത്തെ 70 ശതമാനം പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.