ഇന്ധന വില സ്ഥിരപ്പെടുത്തൽ: കൈയടിച്ച് ജനം
text_fieldsമസ്കത്ത്: വാഹന ഇന്ധന വില കഴിഞ്ഞ മാസത്ത വിലയുടെ ശരാശരിയിൽ നിജപ്പെടുത്തണമെന്ന സുൽത്താെൻറ ഉത്തരവ് സ്വഗതം ചെയ്ത് ഒമാനിലെ സ്വദേശികളും വിദേശികളും. എണ്ണവിലയിലെ വ്യത്യാസത്തിൽനിന്നുള്ള നഷ്ടങ്ങൾ അടുത്ത വർഷം അവസാനംവരെ സർക്കാർ വഹിക്കുമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ മാസം എം 91 പെട്രോളിന് ലിറ്ററിന് 229 ബൈസയാണ് ഇൗടാക്കിയത്. എം 95ന് 239 ബൈസയും ഡീസലിന് ലിറ്ററിന് 258 ബൈസയുമായിരുന്നു വില. എന്നാൽ, ഇൗ മാസം ഇന്ധന വില വർധിച്ചിട്ടുണ്ട്. എം 91ന് 233 ബൈസയും എം 95ന് 242 ബൈസയുമാണ് ഇൗ മാസത്തെ ഇന്ധന വില.
275 ബൈസയാണ് ഒരു ലിറ്റർ ഡീസലിെൻറ വില. സുൽത്താെൻറ ഉത്തരവനുസരിച്ച് എം 91െൻറ വില 229 ബൈസയിലും എം 95െൻറ ഇന്ധന വില 239 ബൈസയിലും ഡീസർ വില 258 ബൈസയിലും സ്ഥിരമായി നിൽക്കാനാണ് സാധ്യത. ഡിമാൻഡ് കാരണം ക്രൂഡ് വില ഉയരുന്നത് തുടരുന്നതിനാൽ ഇന്ധന വില നിയന്ത്രിക്കപ്പെടുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്ന് സ്വദേശിയായ സാഹിദ് തെൻറ സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു. ഇന്ധന വില പരിധി നിശ്ചയിച്ചത് നല്ലതാണ്, ചില ആളുകൾക്ക് ജോലിക്കായി ദിനേന കുറഞ്ഞത് 100 കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരുന്നുണ്ടെന്ന് ഹൽബാനിൽ ജോലി ചെയ്യുന്ന മുഹമ്മദ് അൽ ബലൂഷി പറഞ്ഞു.
ഇന്ധന വില വര്‍ധന തടഞ്ഞുകൊണ്ടുള്ള സുല്‍ത്താെൻറ ഉത്തരവ് ജനയകീയ ഭരണാധികാരിയുടെ ഉത്തമ മാതൃകയാണെന്ന് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസ്സൻ പറഞ്ഞു. അടുത്ത വര്‍ഷം അവസാനംവരെ ഇന്ധന വില സ്ഥിരപ്പെടുത്തിയതിലൂടെ വിലക്കയറ്റം ഒഴിവാക്കാന്‍ സാധിക്കും. ഇതുമൂലമുള്ള അമിത ചെലവും ഇല്ലാതെയാകും. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഉയരുമ്പോഴാണ് രാജ്യത്ത് ഇന്ധനവില സ്ഥിരപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. കോവിഡ് മഹാമാരി മൂലം വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജനങ്ങള്‍ക്ക് സുല്‍ത്താെൻറ ഉത്തരവ് വലിയ ആശ്വാസം പകരും. ദിനംപ്രതി നൂറുകണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്ത് തൊഴിലെടുക്കുന്ന പ്രവാസികള്‍ക്കും മറ്റും ഇന്ധനവില സ്ഥിരപ്പെടുത്തിയത് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.