നെസ്റ്റോ ബിലാദ് മാളിൽ ‘ഫൺ ടു ഡേ’ ഗെയിം സെന്റർ തുറന്നു
text_fieldsമബേലയിലുള്ള നെസ്റ്റോ ബിലാദ് മാളിലെ ‘ഫൺ ടു ഡേ’ ഗെയിം സെന്റർ
മസ്കത്ത്: മസ്കത്തിലെ മബേലയിലുള്ള നെസ്റ്റോ ബിലാദ് മാളിൽ ഏറ്റവും പുതിയ വിനോദ സംരംഭമായ ‘ഫൺ ടു ഡേ’ ഗെയിം സെന്റർ തുറന്നു. അൽ സയ്യിദ് ഖാലിദ് മഹ്ഫൂദ് സലിം അൽ ബുസൈദിയാണ് ഗെയിമിങ് ഹബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. നെസ്റ്റോ ഡയറക്ടർമാരായ ഹാരിസ് പാലൊള്ളത്തിൽ, വി.ടി.കെ. മുജീബ് എന്നിവർ സംബന്ധിച്ചു.
ഗെയിമിങ് പ്രേമികൾക്ക് പുറമെ എല്ലാ പ്രായക്കാർക്കും ആസ്വാദിക്കാവുന്നതരത്തിലാണ് ‘ഫൺ ടു ഡേ’ രൂപകൽപന ചെയ്തിരിക്കുന്നത്. വൈവിധ്യമാർന്ന ആർക്കേഡ് ഗെയിമുകൾ, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ, സംവേദനാത്മക വിനോദം എന്നിവയുണ്ട്.
അത്യാധുനിക ഗെയിമിങ് സാങ്കേതിക വിദ്യയും രസകരമായ അന്തരീക്ഷവും ഉള്ളതിനാൽ, മസ്കത്തിലെ വിനോദത്തിനുള്ള പ്രധാന ലക്ഷ്യസ്ഥാനമായി ഇത് മാറും. സമൂഹ ഇടപെടൽ വർധിപ്പിക്കുന്നതിലും ഗുണനിലവാരമുള്ള വിനോദ പ്രവർത്തനങ്ങൾ നൽകുന്നതിലും ഇത്തരം വിനോദ ഇടങ്ങൾക്ക് വളരെ അധിക പ്രാധാന്യമുണ്ടെന്ന് അൽ സയ്യിദ് ഖാലിദ് മഹ്ഫൂദ് സലിം അൽ ബുസൈദി പറഞ്ഞു.
എല്ലാ വിഭാഗം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന നൂതന അനുഭവങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത നെസ്റ്റോ അധികൃതരും വ്യക്തമാക്കി. ആദ്യ ദിവസം മുതൽക്കുതന്നെ മികച്ച പ്രതികരണമാണ് സന്ദർശകരിൽനിന്ന് ലഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.