കേടുവന്ന തടി ഉപയോഗിച്ചുള്ള ഫർണിച്ചർ നിർമാണം പിടികൂടി
text_fieldsമസ്കത്ത്: കേടുവന്ന തടിയും മറ്റു സാധനങ്ങളും ഉപയോഗിച്ച് ഫർണിച്ചർ നിർമാണം നടത് തിവന്ന സ്ഥാപനത്തിൽ പരിശോധന നടത്തിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയി ച്ചു. ദാഹിറ ഗവർണറേറ്റിലാണ് സംഭവം. ഒന്നിലേറെ ഉപഭോക്താക്കളിൽനിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനാസംഘം എത്തുേമ്പാൾ പുഴുവരിച്ചതടക്കം തടികൾ ഉപയോഗിച്ച് വിദേശതൊഴിലാളികൾ ഫർണിച്ചറുകൾ നിർമിക്കുന്നത് കണ്ടെത്തി.
അഴുക്കുപിടിച്ച സ്പോഞ്ച് കഷണങ്ങളാണ് സെറ്റികളിലും കസേരകളിലുമൊക്കെ നിറച്ചിരുന്നതെന്നും അധികൃതർ പറഞ്ഞു. നിയമലംഘനം കണ്ടെത്തിയ സ്ഥിതിക്ക് ഉത്തരവാദിയായ ആൾക്കെതിരെ നടപടിയെടുത്തതായും അധികൃതർ അറിയിച്ചു. കുറഞ്ഞതോതിലെങ്കിലും ഉണ്ടായിരിക്കേണ്ട വിശ്വസ്തത ഇല്ലെന്നതാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്ന് ദാഹിറയിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം ആക്ടിങ് ഡയറക്ടർ സൈദ് സാലിം അൽ അംരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.