ജി20; ഒമാന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു -സയ്യിദ് ബദർ
text_fieldsമസ്കത്ത്: ജി20യുമായുള്ള ഒരു വർഷത്തെ തീവ്രമായ ഇടപഴകലിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഒരുപാട് കാര്യങ്ങൾ ഒമാന് പഠിക്കാൻ സാധിച്ചുവെന്ന് വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്തതിന്റെ അനുഭവത്തെ കുറിച്ച് പ്രാദേശിക പത്രവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഗവൺമെന്റിന്റെ സ്നേഹപൂർവമായ ക്ഷണത്തിന്റെ ഫലമായാണ് ഒമാന്റെ പങ്കാളിത്തം. ഒമാനി നയതന്ത്രത്തിന്റെ വ്യാപ്തി ഒരിക്കലും സാധ്യമായിട്ടില്ലാത്ത തരത്തിലേക്ക് വിപുലീകരിക്കാൻ ഉച്ചകോടി അവസരമൊരുക്കിയതായി അദ്ദേഹം പറഞ്ഞു.
ജി20യിൽ 19 വലിയ ദേശീയ സമ്പദ്വ്യവസ്ഥകളും യൂറോപ്യൻ യൂനിയനും ആണ് ഉൾപ്പെടുന്നുത്. ന്യൂഡൽഹിയിൽ ഞായറാഴ്ച സമാപിച്ച ഉച്ചക്കോടി ആഫ്രിക്കൻ യൂനിയനെകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ജി 20 യുടെ വൈവിധ്യം കണക്കിലെടുക്കുമ്പോൾ, ന്യൂ ഡൽഹി പ്രഖ്യാപനം സമവായത്തിലൂടെ അംഗീകരിച്ചുവെന്നത് ശ്രദ്ധേയമായ നേട്ടമാണ്. ഒമാൻ 200ലധികം മീറ്റിങ്ങുകളിലും വർക്കിങ് ഗ്രൂപ്പുകളിലും പങ്കെടുത്തിട്ടുണ്ട്, അതിൽ ഒമ്പതെണ്ണം മന്ത്രിതലത്തിലുള്ളതായിരുന്നു. ഇത് സാധ്യമാക്കാൻ കഠിനാധ്വാനം ചെയ്ത എല്ലാ മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ ഏജൻസികൾക്കും എന്റെ ഊഷ്മളമായ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു. കൃഷി, ഖനനം, ടൂറിസം, പ്രത്യേകിച്ച് ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ള പുനരുപയോഗിക്കാവുന്ന മേഖലകളിൽ ജി20 വർക്കിങ് ഗ്രൂപ്പുകൾക്ക് ഒമാൻ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നമ്മുടെ ഗ്രീൻ ഹൈഡ്രജൻ സംരംഭങ്ങൾ ലോകത്തിലെ ഏറ്റവും വലുതും വികസിതവുമാണ്.
ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനത്തെ ഗ്രീൻ സ്റ്റീൽ ഫാക്ടറികളുമായി സംയോജിപ്പിക്കാനും നമ്മുടെ സമ്പദ്വ്യവസ്ഥയിൽ സുസ്ഥിരത കൂടുതൽ വിശാലമായി നിർമ്മിക്കാനും പദ്ധതികൾ ശ്രമിക്കുന്നുണ്ടെന്ന് സയ്യിദ് ബദർ ചൂണ്ടിക്കാണിച്ചു. ന്യൂ ഡൽഹി പ്രഖ്യാപനം, ഗ്രീൻ ഹൈഡ്രജൻ ഇന്നവേഷൻ സെന്റർ സ്ഥാപിക്കൽ, 2030 ഓടെ പുനരുപയോഗ ഊർജം മൂന്നിരട്ടിയാക്കൽ, ഒരു ആഗോള ജൈവ ഇന്ധന സഖ്യം സ്ഥാപിക്കൽ തുടങ്ങിവയെ സ്വാഗതം ചെയ്യുകയാനെണന്നു അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.