ഗാല ഏരിയ കെ.എം.സി.സി പുനഃസംഘടിപ്പിച്ചു
text_fieldsഒമാൻ: ഗാല ഏരിയ കെ.എം.സി.സി പ്രസിഡന്റായി ശുക്കൂർ ഹാജി താറ്റ്യേരി ഗോബ്രയെയും ജനറൽ സെക്രട്ടറിയായി ഖലീൽ വടശ്ശേരിയെയും തെരഞ്ഞെടുത്തു. മുഹമ്മദ് സിറ്റിസൺ ആണ് ട്രഷറർ. മറ്റു ഭാരവാഹികൾ: യൂനുസ് വഹബി വലകെട്ട് (ഓർഗനൈസിങ് സെക്ര.), കരീം സാസ് (സീനിയർ വൈ.പ്രസി.), മുഹമ്മദ് ഫവാസ് കാസർകോട്, ഷംസുദ്ദീൻ ഫൈസി കാലടി (വൈ. പ്രസി.), ഖാലിദ് ഗസ്സാലി വയനാട്, ശിഹാബുദ്ദീൻ ചുള്ളിയോട്, ഷക്കീർ മിസ്വ (ജോ. സെക്ര.), അബ്ദുല്ല കമ്പാർ, ടി.പി. മജീദ് കൊടക്കൽ, ഇസ്മായിൽ കണ്ണൂർ, ഷൈജൽ ഗാല (അഡ്വൈസറി ബോർഡ്). ഏരിയ കൗൺസിൽ യോഗം ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം ഖലീൽ വടശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഷ്റഫ് കിണവക്കൽ, എം.ടി. അബൂബക്കർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. എം.ടി. അബൂബക്കർ ഹാജി, അശ്റഫ് കിണവക്കൽ, ഖാലിദ് ഗസ്സാലി തുടങ്ങിയവർ സംസാരിച്ചു. ഖലീൽ വടശ്ശേരി സ്വാഗതവും ശുക്കൂർ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.