Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗാ​ല സെ​ന്റ് മേ​രീ​സ്...

ഗാ​ല സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ പെ​രു​ന്നാ​ളി​ന്​ നാ​ളെ തു​ട​ക്കം

text_fields
bookmark_border
ഗാ​ല സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ പെ​രു​ന്നാ​ളി​ന്​ നാ​ളെ തു​ട​ക്കം
cancel
camera_alt

ഗാ​ല സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം

മ​സ്ക​ത്ത്​: ഗാ​ല സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ജ​നു​വ​രി20 വ​രെ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക്​ ശേ​ഷം ഇ​ട​വ​ക വി​കാ​രി ഡെ​ന്നി​സ് കെ. ​ഡാ​നി​യേ​ൽ പെ​രു​ന്നാ​ൾ കൊ​ടി ഉ​യ​ർ​ത്തു​ന്ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് ആ​രം​ഭ​മാ​കും. കു​ടും​ബ സം​ഗ​മം, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, പെ​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം, അ​റു​പ​ത് വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള ഇ​ട​വ​ക​യി​ലെ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, ആ​ദ്യ​ഫ​ല ലേ​ലം എ​ന്നി​വ​യാ​ണ്​ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ക. ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മാ​ർ​ത്തോ​മ ഇ​ട​വ​ക ഒ​മാ​ൻ വി​കാ​രി ഷാ​ജ​ൻ വ​ർ​ഗീ​സ്, മ​സ്ക​ത്ത്​ മാ​ർ ഗ്രി​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക വി​കാ​രി വ​ർ​ഗീ​സ് ടി​ജു ഐ​പ്പ്, സു​ഹാ​ർ സെൻറ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി സ​ജു പ​ട​ച്ചി​റ, വൈ​ദി​ക സെ​മി​നാ​രി വി​ദ്യാ​ർ​ഥി ഡീ​ക്ക​ൻ റി​നി​ല്‍ പീ​റ്റ​ർ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന്​ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡെ​ന്നി​സ് ഡാ​നി​യേ​ൽ, ട്ര​സ്റ്റി തോ​മ​സ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി റെ​ജി ജോ​സ​ഫ്, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ അ​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FestivalomanGala St. Mary's Orthodox Church
News Summary - Gala St. Mary's Orthodox Church Festival Begins Tomorrow
Next Story