Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗാ​ല സെ​ന്റ് മേ​രീ​സ്‌...

ഗാ​ല സെ​ന്റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ പെ​രു​ന്നാ​ൾ ഇ​ന്നുമു​ത​ൽ

text_fields
bookmark_border
ഗാ​ല സെ​ന്റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ പെ​രു​ന്നാ​ൾ   ഇ​ന്നുമു​ത​ൽ
cancel
camera_alt

ഗാ​ല സെ​ന്റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ പെ​രു​ന്നാ​ളി​ന് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കാ​നെ​ത്തി​യ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ യു​ഹാ​നോ​ൻ മാ​ർ മി​ലി​ത്തോ​സ് മെ​​​ത്രാ​പൊ​ലീ​ത്ത​ക്ക് മ​സ്ക​ത്ത് എ​യ​ർ​​പോ​ർ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മ​സ്ക​ത്ത് : ഗാ​ല സെ​ന്റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്റെ പ​തി​നൊ​ന്നാ​മ​ത് പെ​രു​ന്നാ​ൾ മ​ഹാ​മ​ഹം വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തും. പെ​രു​ന്നാ​ളി​ന് തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ .​യു​ഹാ​നോ​ൻ മാ​ർ മി​ലി​ത്തോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ് മ​ണി​ക്ക് സ​ന്ധ്യ ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യും ആ​ശീ​ർ​വാ​ദ​വും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തെ​തു​ട​ർ​ന്ന് വി​ശു​ദ്ധ മൂ​ന്നി​ൽ​മേ​ൽ കു​ർ​ബ്ബാ​ന​യും ദൈ​വ​മാ​താ​വി​നോ​ടു​ള്ള മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​യും പെ​രു​ന്നാ​ൾ നേ​ർ​ച്ച വി​ള​മ്പും ന​ട​ക്കും.

തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം, ഫു​ഡ്‌ ഫെ​സ്റ്റി​വ​ൽ, വി​വി​ധ ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​മു​ണ്ടാ​കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി റ ​ഫാ. ബി​ജോ​യ്‌ അ​ല​ക്സാ​ണ്ട​ർ, ഇ​ട​വ​ക ട്ര​സ്റ്റീ. ജി​ജി വ​ർ​ഗീ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി മോ​നി ദാ​നി​യേ​ൽ, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ ഷൈ​നു മ​ന​ക്ക​ര , കോ-​ക​ൺ​വീ​ന​ർ തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FestivalsGala St. Mary's Orthodox Church
News Summary - Gala St. Mary's Orthodox Church Festival from today
Next Story