ഗ്യാസ് സിലിണ്ടർ മാറ്റി നൽകുേമ്പാൾ വില ഇൗടാക്കരുത്
text_fieldsമസ്കത്ത്: കാലാവധി കഴിഞ്ഞ ഗ്യാസ് സിലിണ്ടറുകൾ മാറ്റിനൽകുേമ്പാൾ വിതരണക്കാർ വില ഇൗടാക്കുന്നത് നിയമവിരുദ്ധമാണെന്ന് വാണിജ്യ^വ്യവസായ മന്ത്രാലയം. സിലിണ്ടർ മാറ്റി നൽകേണ്ടത് ഗ്യാസ് നിറക്കുന്ന കമ്പനിയുടെ ബാധ്യതയാണെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിെല വിവിധ ഭാഗങ്ങളിൽ സിലിണ്ടറുകൾ മാറ്റി നൽകുേമ്പാൾ വിതരണക്കാർ 25 റിയാൽവരെ ഇൗടാക്കുന്നുണ്ട്.15 വർഷത്തിലധികം പഴക്കമുള്ള സിലിണ്ടറുകൾ മാറ്റണമെന്നും 25 റിയാൽ വരുമെന്നുമാണ് വിതരണക്കാർ പറയുന്നത്.
2.8 റിയാൽ മാത്രം വില വരുന്ന കാലി ഗ്യാസ് സിലിണ്ടറുകൾക്കാണ് ഇത്രയും വില ഇൗടാക്കുന്നത്. റൂവിയുടെ വിവിധ ഭാഗങ്ങളിൽ വിതരണക്കാർ പഴയ സിലിണ്ടറുകൾ മാറ്റണമെന്ന് പറഞ്ഞ് അമിത നിരക്കുകൾ ഇൗടാക്കുന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് വാണിജ്യവ്യവസായ മന്ത്രാലയത്തിെൻറ പ്രതികരണം. ചില വിതരണക്കാർ 27 റിയാൽ വരെ ഇൗടാക്കി.
സിലിണ്ടർ മാറ്റിനൽകേണ്ടത് വിതരണക്കാരുടെ കടമയാണെന്ന് ഒമാൻ അളവുതൂക്ക വിഭാഗം ഡയറക്ടേററ്റും അറിയിച്ചു. പണം ആവശ്യപ്പെടുന്നവരുടെ പേരും ഫോൺ നമ്പറും പ്രധാന വിതരണക്കാരെ അറിയിക്കണം. ഇത്തരക്കാരുമായുള്ള ഇടപാട് കമ്പനി നിർത്തിവെക്കുമെന്നും അറിയിപ്പിലുണ്ട്. ഗ്യാസ് പകുതിയുള്ള സിലിണ്ടറുകൾ നൽകുന്നതടക്കമുള്ള നിരവധി പരാതികളും മസ്കത്ത് മേഖലയിൽ ഉയർന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.