Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാതക ചോർച്ച; തെക്കൻ...

വാതക ചോർച്ച; തെക്കൻ ബാത്തിനയിൽ 42 പേർക്ക്​ പരിക്ക്​

text_fields
bookmark_border
gas leak
cancel

മസ്കത്ത്​: ക്ലോറിൻ വാതക ചോർച്ചയെ തുടർന്ന്​ തെക്കൻ ബാത്തിന ഗവ​ർണറ്റേിൽ 42 പേർക്ക്​ പരിക്കേറ്റതായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. മുവൈലിഹ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ചൊവ്വാഴ്ച രാവിലെയാണ്​ സംഭവം. പലരുടെയും നില ഗുരുതരമാണ്​​.

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) അപകടങ്ങൾ കൈകാര്യം ചെയ്യുന്ന സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും വാതക ​ചോർച്ച തടയുകയും ചെയ്തു.

ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ്​ സി.ഡി.എ.എയുമായി ​ചേർന്ന് ​ അപകട സ്ഥലത്ത് നിന്ന് സിലിണ്ടർ നീക്കം ചെയ്തു. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas leak
News Summary - gas leak 42 people injured in South Batinah
Next Story