ഗ്യാസ് അടിച്ചുമാറ്റിയും തട്ടിപ്പ്; കമ്പനികൾക്കെതിരെ നടപടി
text_fieldsമസ്കത്ത്: സിലിണ്ടറിൽ കുറഞ്ഞ അളവിൽ മാത്രം ഗ്യാസ് നിറച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്ന കമ്പനിക്കെതിരെ നടപടിയുമായി ഉപേഭാക്തൃ സംരക്ഷണ സമിതി. ഇൗ രീതിയിൽ ഉപഭോക്താക്കളെ കബളിപ്പിച്ച ബർകയിലെ കമ്പനി അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു. അധികൃതർ നിശ്ചയിച്ച അളവിൽ കുറഞ്ഞ ഗ്യാസ് സിലിണ്ടറിൽ നിറക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കുറഞ്ഞ അളവിൽ ഗ്യാസ് നിറച്ച സിലിണ്ടറുകൾ വാഹനത്തിൽ കയറ്റുേമ്പാഴാണ് അധികൃതർ കമ്പനിയുടെ വസ്തുവകകൾ പിടിച്ചെടുത്തത്.
നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ ഗ്യാസ് സിലിണ്ടറുകൾ പരിശോധിച്ചതിനെ തുടർന്ന് ഇവയിൽ അളവ് കുറവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ചില സിലിണ്ടറുകളിൽ നാലുകിലോ വരെ തൂക്കക്കുറവുള്ളതായും അധികൃതർ കണ്ടെത്തി. ഉപഭോക്തൃ സംരക്ഷണ നിയമത്തിെൻറ ഏഴാം ഖണ്ഡികയാണ് കമ്പനി ലംഘിച്ചതെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം അധികൃതർ അറിയിച്ചു.
പാചകവാതക സിലിണ്ടർ വിതരണക്കാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി നിരവധി അനുഭവങ്ങളുണ്ട്. ശരിയായ അളവിൽ പാചകവാതകമില്ലാതെ സിലിണ്ടറുകൾ ഉപഭോക്താവിന് നൽകാറുണ്ട്. ഉപഭോക്താക്കൾ പലപ്പോഴും ഇത് ശ്രദ്ധിക്കാറില്ല. വിചാരിച്ചതിലും നേരേത്ത ഗ്യാസ് തീരുേമ്പാഴാണ് പലരും ഇതറിയുന്നത്. ഗ്യാസ് സിലിണ്ടറുകളുടെ സീൽ പൊളിക്കുന്നതിനുമുമ്പ് തൂക്കം കണക്കാക്കിയാൽ ഇത്തരം തട്ടിപ്പുകൾ മനസ്സിലാക്കാം.
ചില ഗ്യാസ് വിതരണക്കാർ കെട്ടിടത്തിെൻറ മുകളിലും മറ്റും താമസിക്കുന്നവരിൽനിന്ന് അധിക നിരക്ക് ഇൗടാക്കുന്നതായ പരാതികളും വ്യാപകമാണ്. പ്രത്യേക ഡെലിവറി ചാർജ് എന്നുപറഞ്ഞാണ് നിശ്ചിത തുകയിലും അധികം പണം ഇങ്ങനെ ഇൗടാക്കുന്നത്. അടുക്കള പ്രവർത്തിക്കണമെങ്കിൽ ഗ്യാസില്ലാതെ പറ്റില്ലെന്നതിനാൽ പലരും അധിക പണം നൽകുകയാണ് പതിവ്. ഇതു മുതലെടുത്താണ് നിരവധി പേരെ ഇത്തരത്തിൽ പിഴിഞ്ഞ് ചില ജീവനക്കാർ കാശുണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.