Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2023 3:18 PM IST Updated On
date_range 27 Oct 2023 3:18 PM ISTഗസ്സ: ഒമാൻ-ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു
text_fieldsbookmark_border
മസ്‌കത്ത്: ഇസ്രായേൽ-ഹമാസ് സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഫോണിൽ സംസാരിച്ചു. ഉഭയകക്ഷി സഹകരണ ബന്ധത്തിലും പൊതുതാൽപര്യമുള്ള നിരവധി സംരംഭങ്ങളിലും ഊന്നി ഇരു രാജ്യങ്ങളും ചർച്ച നടത്തിയതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസതാവനയിൽ പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും പശ്ചിമേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തതായി ജയ്ശങ്കറും എക്‌സ് അക്കൗണ്ടിൽ (ട്വിറ്റർ) കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story