സലാല തുറമുഖം ജി.സി.സി ഉപദേശക അതോറിറ്റി അംഗങ്ങൾ സന്ദർശിച്ചു
text_fieldsമസ്കത്ത്: സുൽത്താനേറ്റിലെ ആഗോള സംയോജിത ലോജിസ്റ്റിക് സേവനദാതാക്കളായ “അസ്യാദ്” ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ സലാല തുറമുഖം ജി.സി.സി ഉപദേശക അതോറിറ്റി അംഗങ്ങൾ സന്ദർശിച്ചു. സലാലയിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിലിന്റെ ഉപദേശക അതോറിറ്റിയുടെ 26ാമത് സെഷന്റെ നാലാമത് യോഗത്തിന്റെ ഭാഗമായിരുന്നു സന്ദർശനം. ലോഡിങ്, അൺലോഡിങ് പ്രവർത്തനങ്ങൾ, ചരക്കുകളുടെ സംഭരണം, മറ്റ് തുറമുഖ സേവനങ്ങൾ തുടങ്ങിയ തുറമുഖം നൽകുന്ന സേവനങ്ങളെ കുറിച്ച് സന്ദർശകർക്ക് അധികൃതർ വിശദീകരിച്ചു.
വിദേശ നിക്ഷേപകർക്ക് അവർ സ്ഥാപിക്കുന്ന പ്രോജക്ടുകളുടെ പൂർണ ഉടമസ്ഥാവകാശം ഉള്ള സലാല ഫ്രീ സോണിലേക്കുള്ള പെട്ടെന്നുള്ള പ്രവേശനം ഉൾപ്പെടെ, തുറമുഖത്തിന്റെ മത്സരാധിഷ്ഠിത നേട്ടങ്ങളും ജി.സി.സി ഉപദേശക അതോറിറ്റിയിലെ അംഗങ്ങൾ ശ്രദ്ധിച്ചു. സലാല ഫ്രീ സോണിലെ നിക്ഷേപകർക്ക് നികുതിയിൽനിന്നുള്ള പൂർണമായ ഇളവുകൾ, ഇറക്കുമതി, കയറ്റുമതി തീരുവകൾ, 30 വർഷം വരെ കോർപറേറ്റ് നികുതിയിൽ നിന്നുള്ള ഇളവ് എന്നിവയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.