ജി.സി.സി സൈബർ സുരക്ഷ മന്ത്രിതല യോഗത്തിൽ ഒമാൻ പങ്കെടുത്തു
text_fieldsമസ്കത്ത്: ദോഹയിൽ ചേർന്ന ജി.സി.സി സൈബർ സുരക്ഷ മന്ത്രിതല സമിതിയുടെ മൂന്നാമത്തെ യോഗത്തിൽ ഒമാൻ പങ്കെടുത്തു. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ ഗതാഗത, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അലി അമർ അൽ ഷിധാനിയുടെ നേതൃത്വത്തിലായിരുന്നു ഒമാന്റെ പ്രതിനിധി സംഘം പങ്കെടുത്തത്.
ജി.സി.സി സൈബർ സുരക്ഷ തന്ത്രവും അംഗരാജ്യങ്ങളിൽ സൈബർ-ഭീഷണി വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള പ്ലാറ്റ്ഫോം ആരംഭിക്കുന്നതും യോഗം അവലോകനം ചെയ്തു. സെപ്റ്റംബർ ഒമ്പതിന് സൈബർ സുരക്ഷ വ്യവസായ വികസനത്തിനായുള്ള ഒമാൻ ഒന്നാം ജി.സി.സി ഹാക്കത്തോൺ സംഘടിപ്പിച്ചതിനെയും ഒക്ടോബർ 28 മുതൽ 31 വരെ മസ്കത്തിൽ റീജനൽ സൈബർ സുരക്ഷാവാരത്തിന് രാജ്യം ആതിഥേയത്വം വഹിച്ചതിനെയും കമ്മിറ്റി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.