ഗസ്സ: ജി.സി.സി വിദേശകാര്യ മന്ത്രിമാരുമായി സുൽത്താൻ ചർച്ച നടത്തി
text_fieldsമസ്കത്ത്: ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അൽ ബറക കൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ചർച്ച നടത്തി. ഗസ്സ മുനമ്പിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിതല സമിതിയുടെ അസാധാരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജി.സി.സി വിദേശകാര്യ മന്ത്രിമാർ.
ഗസ്സയിലെയും മുഴുവൻ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും നിലവിലെ സംഭവവികാസങ്ങൾ സുൽത്താൻ അവലോകനം ചെയ്തു. അക്രമം തടയുന്നതിനും സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിനുമുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങൾ തീവ്രമാക്കേണ്ടതിന്റെ ആവശ്യകതയും സുൽത്താൻ ചൂണ്ടിക്കാട്ടി. നിലവിൽ ജി.സി.സി അധ്യക്ഷ സ്ഥാനത്തുള്ള ഒമാന്റെ അഭ്യർഥനയെ തുടർന്നാണ് അടിയന്തര യോഗം മസ്കത്തിൽ ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.