ഭക്ഷ്യസുരക്ഷ ചർച്ച ചെയ്ത് ജി.സി.സി യോഗം
text_fieldsമസ്കത്ത്: ഖത്തറിലെ ദോഹയിൽ ചേർന്ന ജി.സി.സി അഗ്രികൾച്ചറൽ കോഓപറേഷൻ ആൻഡ് ഫുഡ് സെക്യൂരിറ്റി കമ്മിറ്റി അംഗങ്ങളുടെ 36ാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് സംബന്ധിച്ചത്.
കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ നാസർ അൽ ബക്രിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത്. ജി.സി.സി ഭക്ഷ്യസുരക്ഷാ തന്ത്രം, രാസവളങ്ങളുടെയും കാർഷിക മണ്ണ് മെച്ചപ്പെടുത്തുന്ന സംവിധാനത്തിന്റെയും എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ, ഭക്ഷ്യ-കാർഷിക ജനിതക വിഭവങ്ങളുടെ നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.