ജി.സി.സി ഉച്ചേകാടി: ഉപപ്രധാനമന്ത്രി റിയാദിലെത്തി
text_fieldsമസ്കത്ത്: സൗദി അറേബ്യയിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ പെങ്കടുക്കാനായി മന്ത്രിമാരുടെ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദും പ്രതിനിധി സംഘവും റിയാദിലെത്തി. കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, നീതിന്യായ നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സഈദി, സാമ്പത്തിക മന്ത്രി ഡോ. സൈദ് ബിന്‍ മുഹമ്മദ് അല്‍ സഖ്രി, സൗദിയിലെ ഒമാന്‍ അംബാസഡര്‍ സയ്യിദ് ഫൈസല്‍ ബിന്‍ തുര്‍ക്കി അല്‍ സഈദ്, ഉപപ്രധാനമന്ത്രിയുടെ സ്വകാര്യ ഓഫിസ് തലവന്‍ അബ്ദുല്ല ബിന്‍ ഖല്ഫാന് അല്‍ ബലൂശി എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.