Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.സി.സി...

ജി.സി.സി വിസയുള്ളവർക്ക് ഒമാനിലേക്ക്​ ഇനി എവിടെനിന്നും വരാം

text_fields
bookmark_border
airport 9067
cancel

മസ്കത്ത്​: ജി.സി.സി വിസയുള്ളവർക്ക്​ (കൊമേഴ്​സ്യൽ പ്രഫഷൻ) ഒമാനിലേക്ക്​ ഇനി എവിടെനിന്നും വരാം. സിവിൽ ഏവിയേഷൻ അതോറിറ്റി എയർപോർട്ട്​സ്​ അധികൃതർക്കും ട്രാവൽ ഏജൻസികൾക്കും നൽകിയ സർക്കുലറിലാണ്​ ഇക്കാര്യം പറയുന്നത്​.

പുതിയ നിദേശ പ്രകാരം നാട്ടിൽനിന്ന്​ വരുന്ന ഗൾഫ്​ പ്രവാസികൾക്ക്​ ഒമാനിൽ ഓൺ അറൈവൽ വിസ ലഭ്യമാകും. നേരത്തെ ഇത്​, ഏത്​ രാജ്യങ്ങളി​ലാണോ വിസയുള്ളത്​ അവിടെ നിന്നും വരുന്നവർക്ക്​ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇത്തരത്തിൽ വിസയില്ലാതെ സുൽത്താനേറ്റിൽ എത്താൻ ജി.സി.സി രാജ്യങ്ങളിലെ വിസക്ക്​ ചുരുങ്ങിയത്​ മൂന്ന്​ മാസത്തെ എങ്കിലും കാലാവധി ഉണ്ടായിരിക്കണം. യാത്ര വിലക്കുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക്​ ഈ സേവനം ലഭ്യമായിരിക്കില്ല.

മലയാളികളടക്കമുള്ള പ്രവാസികൾക്ക്​​ ഏറെ പ്രയോയനം ചെയ്യുന്നതാണ്​ പുതിയ നിർദ്ദേശമെന്ന്​ യാത്രാമേഖലയിലുള്ളവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC visa
News Summary - GCC visa holders can now come to Oman from anywhere
Next Story