Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊതുചെലവ്​ കുറഞ്ഞു;...

പൊതുചെലവ്​ കുറഞ്ഞു; ബജറ്റ്​ കമ്മി ഉയർന്നു രാജ്യത്തി​െൻറ വരുമാനത്തിലും ഇടിവ്​

text_fields
bookmark_border
പൊതുചെലവ്​ കുറഞ്ഞു; ബജറ്റ്​ കമ്മി ഉയർന്നു രാജ്യത്തി​െൻറ വരുമാനത്തിലും ഇടിവ്​
cancel

മസ്​കത്ത്​: രാജ്യത്തി​െൻറ ബജറ്റ്​ കമ്മി വർധിച്ചു. വർഷത്തി​െൻറ ആദ്യ പകുതിയിൽ 826.5 ദശലക്ഷം റിയാലാണ്​ കമ്മി. കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത്​ 660.6 ദശലക്ഷം റിയാൽ ആയിരുന്നെന്ന്​ ദേശീയ സ്​ഥിതിവിവരകേന്ദ്രം പുറത്തുവിട്ട റിപ്പോർട്ട്​ കാണിക്കുന്നു. എണ്ണവിലയിടിവിനെ തുടർന്ന്​ രാജ്യത്തി​െൻറ മൊത്ത വരുമാനത്തിൽ 12.4 ശതമാനം ഇടിവുണ്ട്​. ജൂൺ അവസാനം വരെ 4.83 ശതകോടി റിയാലാണ്​ ആകെ വരുമാനം. എണ്ണയിൽനിന്നുള്ള വരുമാനം 16.3 ശതമാനം കുറഞ്ഞ്​ 2.57 ശതകോടിയായി. കഴിഞ്ഞ വർഷം ഇത്​ 3.07 ശതകോടിയായിരുന്നു. പ്രകൃതിവാതകത്തിൽനിന്നുള്ള വരുമാനത്തിൽ 21.2 ശതമാനത്തി​െൻറ കുറവുണ്ട്​. കസ്​റ്റംസ്​, കോർപറേറ്റ്​ വരുമാന നികുതികളിൽനിന്ന്​ യഥാക്രമം 83.8 ദശലക്ഷം റിയാലും 350.9 ദശലക്ഷം റിയാലും വരുമാനമായി ലഭിച്ചു. മൂലധനത്തിൽനിന്നുള്ള വരുമാനത്തിൽ 52.3 ശതമാനത്തി​െൻറ കുറവുണ്ട്​.

കർശനമായ ചെലവുചുരുക്കൽ നയങ്ങളുടെ ഫലമായി പൊതുചെലവിലും കുറവുണ്ട്​. 5.65 ശതകോടി റിയാലാണ്​ ആദ്യ പകുതിയിലെ മൊത്തം പൊതുചെലവ്​. കഴിഞ്ഞ വർഷത്തേതിനേക്കാൾ 8.4 ശതമാനത്തി​െൻറ കുറവാണ്​ പൊതുചെലവിലുണ്ടായത്​.

കഴിഞ്ഞ വർഷം രാജ്യത്തി​െൻറ ബജറ്റ്​ കമ്മി 2.65 ശതകോടി റിയാലാണ്​. മൊത്ത വരുമാനം 10.41 ശതകോടി റിയാലും മൊത്തം പൊതുചെലവ്​ 13.06 ശതകോടി റിയാലുമാണെന്ന്​ കണക്കുകൾ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetoman newsGeneral expenditure
Next Story