സാഹിത്യ മത്സരവുമായി ഗൂബ്ര ഇന്ത്യൻ സ്കൂൾ കേരളപ്പിറവി ദിനാചരണം
text_fieldsമസ്കത്ത്: കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ വിവിധ സാഹിത്യ മത്സരങ്ങൾ നടത്തി. കഥ, കവിത എന്നീ വിഭാഗങ്ങളിൽ നടന്ന രചനാമത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കിയാണ് രചനാമത്സരങ്ങൾ സംഘടിപ്പിച്ചത്.
മത്സര വിജയികൾക്ക് പ്രിൻസിപ്പൽ പാപ്രി ഘോഷ്, വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ എന്നിവർ സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു. കാവ്യാലാപന മത്സരത്തിൽ പങ്കെടുത്ത എല്ലാവരും ഉയർന്ന നിലവാരം പുലർത്തിയെന്ന് പരിപാടികൾക്ക് നേതൃത്വം നൽകിയ മലയാള വിഭാഗം മേധാവി ഡോ. ജിതീഷ് കുമാർ പറഞ്ഞു. കാവ്യത്തിന് അനുയോജ്യമായ ഈണവും ഭാവവും കുട്ടികൾ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കവിതാരചന മത്സരത്തിൽ ആറാം ക്ലാസിൽ അനയ് രാഗേന്ദ്, സാന്ദ്ര ആൻ ബിജോയ് എന്നിവർ ഒന്നാം സ്ഥാനത്തെത്തി. നികിത ശ്രീനാഥ്, അക്സ ഫാത്തിം ഷഫീഖ്, വൈഗ പ്രസാദ് എന്നിവർക്ക് രണ്ടാം സമ്മാനവും ഗൗതം രതീഷ്, മുഹമ്മദ് സുൽത്താൻ മഹ്റൂസ് എന്നിവർക്ക് മൂന്നാം സമ്മാനവും ലഭിച്ചു. ഏഴാം തരത്തിൽ ചിന്മയ് ഐശ്വര്യ ശ്രീജേഷ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സ്നിഗ്ധ പായിക്കാട്ടുകാവിൽ രണ്ടാം സ്ഥാനത്തെത്തി. ആയിഷ ഫിറോസ്, ഇവ റേച്ചൽ സാമുവൽ എന്നിവർക്കാണ് മൂന്നാം സമ്മാനം.
എട്ടാം ക്ലാസിൽ കാവ്യരചനക്ക് ജാൻവി മൃണാൾ, ഏയ്ഞ്ചൽ മരിയ, അസ്മിൻ അയേഷ എന്നിവരാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. അനാമിക പ്രശാന്ത്, അന്ന റോസ് മരിയ, ലയ്ബ ലയൻ എന്നിവർക്ക് രണ്ടാം സമ്മാനവും ഫാത്തിമ സിദ്ദീഖ്, നീഹാരിക രജീഷ്, മുഹമ്മദ് ഫയ്സാൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. ഒമ്പതാം ക്ലാസിൽ ആദർശ് ശങ്കർ, ഗൗരി രഘു, വൈഗ ഹരി എന്നിവർ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അതുൽ, ഹാജിറ അസീം എന്നിവർ രണ്ടാം സമ്മാനവും അർച്ചിത പ്രസാദ് മൂന്നാം സമ്മാനവും നേടി.
മത്സരത്തിൽ പങ്കെടുത്ത പല കുട്ടികളും ഉന്നത നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ പറഞ്ഞു. മികച്ച കവിതകൾ വായിച്ചു നേടിയ അനുഭവം പല രചനകളിലും പ്രകടമായെന്നും അവർ കൂട്ടിച്ചേർത്തു. കഥാരചന മത്സരത്തിൽ ആറാം തരത്തിൽ അക്സ ഫാത്തിം ഷഫീഖ്, സാന്ദ്ര ആൻ ബിജോയ് എന്നിവർക്ക് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ അനയ് രാഗേന്ദ് രണ്ടാം സ്ഥാനത്തെത്തി. ദേവിക ശ്രീകാന്ത്, ബാലമുരളി ശ്രീകാന്ത്, അദ്വൈത് കൃഷ്ണ എന്നിവരാണ് മൂന്നാം സ്ഥാനം പങ്കിട്ടത്.
ഏഴാം തരത്തിൽ സ്നിഗ്ധ പായിക്കാട്ടുകാവിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഹംന ഫാത്തിമ, ഗബ്രിയേൽ എ ജോൺ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ചിന്മയ് ഐശ്വര്യ ശ്രീജേഷ്, ഇവ റേച്ചൽ സാമുവൽ എന്നിവർക്കാണ് മൂന്നാം സമ്മാനം. എട്ടാം ക്ലാസിൽ എയ്ഞ്ചൽ മരിയ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഫാത്തിമ സിദ്ദീഖ്, മുഹ്സിന അനീഷ് രണ്ടും ജാൻവി ദിവ്യ മൃണാൾ ഫാത്തിമ അഫ്രിൻ, ആയ്ന സുഭാഷ് എന്നിവർ മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. ഒമ്പതാം ക്ലാസിൽ ഗൗരി രഘുവാണ് ഒന്നാം സ്ഥാനത്തെത്തിയത്. ദേഹ്റ നിസാർ, അഞ്ചൽ പി. റഹിം എന്നിവർക്ക് രണ്ടാം സമ്മാനവും ഏഞ്ചല മറിയം ജേക്കബ്, ഹാജിറ അസീം എന്നിവർ മൂന്നാം സ്ഥാനവും നേടി.
വായന മത്സരം പങ്കാളിത്തവും ഉന്നത നിലവാരവും മൂലം വേറിട്ടതായി. മലയാളത്തിലെ മികച്ച സാഹിത്യ സൃഷ്ടികളിലെ ഭാഗങ്ങളാണ് വായനക്കായി തിരഞ്ഞെടുത്ത് കുട്ടികൾക്ക് നൽകിയത്. ആറാം തരത്തിൽ അനയ് രാഗേന്ദ്, അവന്തിക നിധേഷ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് മഹ്റൂസ് സുൽത്താൻ, ദേവിക ചന്ദ്രൻ എന്നിവർ രണ്ടും നേഹ ലിസ് നിജു, ജാൻവി കൃഷ്ണ എന്നിവർ മൂന്നും സ്ഥാനം നേടി. ഏഴാം തരത്തിൽ ചിന്മയ് ഐശ്വര്യ ശ്രീജേഷ്, ആയിഷ ഹാനിയ മുനീർ എന്നിവർ ഒന്നാമതെത്തി. അൽന തെരേസക്കാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം ഇവ റേച്ചൽ സാമുവലും ഭദ്ര ബിജു നായരും പങ്കിട്ടു.
എട്ടാം ക്ലാസിൽ ഏഞ്ചൽ മേരി, മുഹ്സിന അനീഷ് എന്നിവർ ഒന്നാം സ്ഥാനം നേടി. അയ്ന സുഭാഷ്, ഫാത്തിമ അഫ്റിൻ എന്നിവർക്കാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് മുഹമ്മദ് ഡാനിഷ്, യദുകൃഷ്ണൻ എന്നിവരാണ്. ഒമ്പതാം തരത്തിൽ ഗൗരി രഘു, ഏഞ്ചല മേരി ജേക്കബ് എന്നിവർ ഒന്നാമതെത്തി. വൈഗ ഹരി, അർച്ചിത പ്രസാദ് എന്നിവർക്ക് രണ്ടാം സ്ഥാനവും നിവേദ് അനിൽ കുമാറിന് മൂന്നാം സ്ഥാനവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.