ആഗോള നൂതന ആശയ സൂചിക: ഒമാൻ നില മെച്ചപ്പെടുത്തി
text_fieldsമസ്കത്ത്: ആഗോള നവീനാശയ സൂചികയിൽ നില മെച്ചപ്പെടുത്തി ഒമാൻ. വേൾഡ് ഇൻറലക്ച്വൽ ഓർഗനൈസേഷൻെറ ഈ വർഷത്തെ സൂചികയിൽ മുൻ വർഷത്തക്കാൾ ഒമാൻ എട്ട് സ്ഥാനം മുന്നിലെത്തി. ആഗോള തലത്തിൽ 76ാം സ്ഥാനമാണ് ഒമാന് ഉള്ളത്. നവീന സാങ്കേതികവിദ്യയും ആശയങ്ങളും ലോകത്തിന് സംഭാവന ചെയ്യുന്നതിലെ ശേഷിയുടെ അടിസ്ഥാനത്തിലുളള രാജ്യങ്ങളുടെ വാർഷിക റാങ്കിംഗ് ആണിത്.
ഉപവിഭാഗമായ നവീനാശയങ്ങളുടെ വികസനത്തിൽ (ഇന്നൊവേഷൻ ഔട്ട്പുട്ട്) ഒമാൻ 19 സ്ഥാനങ്ങൾ മുന്നിലെത്തി. ഇന്നോവേഷൻ ഇൻപുട്ട് വിഭാഗത്തിൽ ഒരു സ്ഥാനമാണ് ഒമാൻ മെച്ചപ്പെടുത്തിയത്. മറ്റ് ഉപ വിഭാഗങ്ങളായ ഉന്നത വിദ്യാഭ്യാസ സൂചികയിൽ ഒമാൻ ആഗോള തലത്തിൽ 10ാം സ്ഥാനെത്തത്തി.
മൊത്തം ബിരുദധാരികളിലെ സയൻസ്, എൻജിനീയറിങ് ബിരുദധാരികളുടെ ശതമാനത്തിൽ ഒമാൻ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്തുമെത്തി. സ്കൂൾ വിദ്യാർഥികൾക്കായുള്ള സർക്കാറിൻെറ ചെലവഴിക്കലിലും സാമ്പത്തിക-നിക്ഷേപ സൂചികയിലും 13ാം സ്ഥാനമാണ് ആഗോള തലത്തിൽ ഒമാനുള്ളത്. നേരിട്ടുള്ള വിദേശ നിക്ഷേപ സൂചികയിൽ 18ാം സ്ഥാനവും ഡിജിറ്റൽ ആപ്ലിക്കേഷൻ പ്രൊഡക്ഷൻ സൂചികയിൽ 23ാം സ്ഥാനവും സർക്കാർ ഇ-സേവന സൂചികയിൽ 24ാം സ്ഥാനവും ഒമാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.