ഇരുപതാം വാർഷികനിറവിൽ ഗ്ലോബൽ മണി എക്സ്ചേഞ്ച്
text_fieldsമസ്കത്ത്: രാജ്യത്തെ പ്രമുഖ പണമിടപാട് സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ച് 20ാം വാർഷികാഘോഷ നിറവിൽ. രണ്ട് പതിറ്റാണ്ട് മുമ്പ് അർപ്പണബോധമുള്ള വ്യക്തികൾ ചേർന്ന് തുടങ്ങിയ സ്ഥാപനം ഒമാനിലെ സാമ്പത്തിക സേവന വ്യവസായത്തിലെ വിശ്വസനീയമായ ബ്രാൻഡുകളിലൊന്നായി മാറി. സ്ഥാപനത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച ഉപഭോക്താവ്, അഭ്യുദയകാംക്ഷി, ജീവനക്കാരൻ, വെണ്ടർ, റെഗുലേറ്റർ തുടങ്ങിയവർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി അറിയിക്കുന്നുവെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഏതൊരു സേവനവ്യവസായത്തിനും അഭിവൃദ്ധി പ്രാപിക്കാനുള്ള അടിസ്ഥാനശിലയായ ഉപഭോക്തൃ അനുഭവത്തിന്റെ മൂല്യം ഉപഭോക്താക്കൾ ഞങ്ങൾക്ക് മനസ്സിലാക്കി തന്നുവെന്നും മാനേജ്മെന്റ് വൃത്തങ്ങൾ പറഞ്ഞു.
ഗ്ലോബൽ മണി എക്സ്ചേഞ്ച് ഭാവിയിലേക്ക് വലിയ വാഗ്ദാനങ്ങളും വളരെ വലിയ സാധ്യതകളുമാണ് നൽകുന്നത്. ഫിൻടെക് വിപ്ലവത്തിന്റെ കാലഘട്ടത്തിൽ, സേവനങ്ങൾ നിങ്ങളുടെ വിരൽതുമ്പിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
ഉപഭോക്താക്കളുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുന്നതിനും ഔപചാരിക സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇടപാടുകൾ എളുപ്പവും തടസ്സരഹിതവുമാക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളുമായി പങ്കാളികളാകുമെന്നും മാനേജ്മെന്റ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.