ഗ്ലോബൽ മണി എക്സ്ചേഞ്ച്; നവീകരിച്ച ബ്രാഞ്ച് സലാലയിൽ
text_fieldsസലാല: ഒമാനിലെ മുൻനിര ധനവിനിമയ ഇടപാട് സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ നവീകരിച്ച സലാല മെയിൻ ബ്രാഞ്ച് മികച്ച സൗകര്യത്തോടെ പ്രവർത്തനം തുടങ്ങി. സലാലയിലെ പ്രസിദ്ധമായ സുൽത്താൻ ഖാബൂസ് പള്ളിക്ക് സമീപമാണ് ബ്രാഞ്ച് സ്ഥിതിചെയ്യുന്നത്.
ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. വിവിധ രാജ്യങ്ങളിലേക്ക് പണമിടപാടിന് ജനങ്ങൾക്ക് ആധുനികവും സൗകര്യപ്രദവുമായ സാഹചര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്രാഞ്ചുകൾ കുടുതൽ നവീകരിക്കുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. നിലവിൽ ദോഫാർ റീജനിൽ മാത്രം ഗ്ലോബൽ മണി എക്സ്ചേഞ്ചിന് ഏഴ് ബ്രാഞ്ചുകളുണ്ട്. ചടങ്ങിൽ സോഷ്യൽ ക്ലബ് കേരള വിങ് പ്രതിനിധികൾ, സലാലയിലെ വിവിധ സാംസ്കാരിക സംഘടന പ്രതിനിധികൾ, ഗ്ലോബൽ മണി എക്സ്ചേഞ്ച് റിജനൽ ഹെഡ് അനൂപ് മോഹൻ, സാദാ ബ്രാഞ്ച് മാനേജർ നിബു ചെറിയാൻ, ബ്രാഞ്ച് ഓപ്പറേഷൻ ഹെഡ് അർജുൻ ചന്ദ്രൻ, റിജിയൺ മാർക്കറ്റിങ് ഹെഡ് ജിബിൻ തുടങ്ങിയവർ പങ്കെടുത്തു.
നിലവിൽ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളും എംബസി സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധി പ്രവർത്തനങ്ങളും നൽകപ്പെടുന്ന ഒമാനിലെ ഏക അംഗീകൃത എജൻസിയാണ് എസ്.ബി.ഐ നിയന്ത്രണത്തിലുള്ള ഗ്ലോബൽ മണി എക്സ്ചേഞ്ചെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.