ആഗോളതാപനം: രാജ്യത്ത് ചൂട് കൂടുന്നു
text_fieldsമസ്കത്ത്: ആഗോളതാപനത്തെത്തുടർന്ന് രാജ്യത്ത് ചൂട് വർധിച്ചതായി ഒമാൻ ഗവേഷകൻ. സുഹാർ, സീബ്, ഖസബ് തുടങ്ങിയ വടക്കൻ നഗരങ്ങളിലാണ് താപനിലയിൽ ഉയർന്ന വർധന അനുഭവപ്പെട്ടിട്ടുള്ളത്. തെക്കൻ തീരദേശ മേഖലയിലും കാലാവസ്ഥ മാറ്റം പ്രകടമാണെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ സെൻറർ ഫോർ എൻവേയൺമെൻറൽ സ്റ്റഡീസ് ആൻഡ് റിസർച് മേധാവി യാസീൻ അബ്ദുൽ റഹ്മാൻ അൽ ഷറാബി പറയുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി രാജ്യത്തിെൻറ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ പ്രകടമാണ്. അറേബ്യൻ ഉപദ്വീപിലെയും സമീപപ്രദേശങ്ങെളയും കുറിച്ച് സമീപകാലത്ത് നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.
1980-2013 കാലയളവിൽ ഒമാനിലെ കാലാവസ്ഥ സ്റ്റേഷനുകൾ നൽകിയ കണക്കിൽ താപനത്തിെൻറ വർധന മനസ്സിലാക്കാൻ കഴിയും. ഒരു ദശകത്തിൽ ശരാശരി വാർഷിക താപനിലയിൽ ഏകദേശം 0.4 ഡിഗ്രി സെൽഷ്യസിെൻറ വർധനയാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത രീതിയിലാണ് വർധന. സലാലയിൽ പതിറ്റാണ്ടിൽ 0.1 ഡിഗ്രി കൂടിയപ്പോൾ സൂറിൽ അത് 1.1 ഡിഗ്രി സെൽഷ്യസായി. ഉയർന്നതും കുറഞ്ഞതുമായ താപനിലയിലും ഓരോ പതിറ്റാണ്ടിലും മാറ്റം ദൃശ്യമാണ്. ശരാശരി ഉയർന്ന താപനിലയിൽ വന്ന സുഹാറിലും പരിസരത്തും 0.6 ഡിഗ്രി സെൽഷ്യസ് മുതലും ഖസബിൽ 1.2 ഡിഗ്രി സെൽഷ്യസ് വരെയും മാറ്റം വന്നു. ശരാശരി കുറഞ്ഞ താപനിലയിൽ സീക്കിൽ 0.2 ഡിഗ്രി സെൽഷ്യസും സൂറിൽ 1.7 ഡിഗ്രി സെൽഷ്യസും വർധിച്ചിട്ടുണ്ട്. പൊതുവായി പറഞ്ഞാൽ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും കുറഞ്ഞ താപനിലയിൽ ശരാശരി 0.5 ഡിഗ്രി സെൽഷ്യസിെൻറ വർധനയുണ്ടായിട്ടുണ്ട്.
രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും രാത്രിയിെല താപനിലയിൽ വർധനയുണ്ട്. പകൽ സമയത്ത് ഉയർന്ന താപനില കൂടുതൽ അനുഭവപ്പെടുന്നത് സുൽത്താനേറ്റിെൻറ വടക്കു ഭാഗങ്ങളിലാണ്. മൂന്നു പതിറ്റാണ്ടുകളായി രാജ്യത്തിന് ലഭിക്കുന്ന മഴയുടെ ശരാശരിയിലും ഏറ്റക്കുറച്ചിലുകളുണ്ട്. 1980-2013നും ഇടയിൽ മഴ കുറഞ്ഞതായി കണക്കുകൾ കാണിക്കുന്നു.
രാജ്യത്തിെൻറ ഭാവി കാലാവസ്ഥ അതിെൻറ ചരിത്ര രീതികളിൽനിന്ന് തന്നെ വ്യത്യസ്തമായിരിക്കുമെന്ന് യാസീൻ അബ്ദുൽ റഹ്മാൻ അൽ ഷറാബി പറയുന്നു. തെക്കൻ തീരമേഖലയിൽ പരമാവധി താപനില രണ്ട് ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കും. മുസന്ദം ഉൾപ്പെടെ വടക്കൻ ഗവർണറേറ്റുകളിലും ഉൾപ്രദേശങ്ങളിലും നാലു ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കാമെന്ന അപകടകരമായ മുന്നറിയിപ്പും ഷൽ ഷറാബി പങ്കുവെക്കുന്നു. കിഴക്കൻ, തീര പ്രദേശങ്ങളിൽ ഉയർന്ന താപനിലയിൽ കുറഞ്ഞ വർധന ഉണ്ടാകാനാണ് സാധ്യത.
21ാം നൂറ്റാണ്ടിെൻറ അവസാനത്തോടെ രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലും താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ ദോഫാർ ഗവർണറേറ്റിലെ അൽ ഹജർ പർവതനിരകളിലെ ചില പ്രദേശങ്ങൾ, റാംലെറ്റ് ഉമ്മു അൽ ഹെയ്ത്തിനടുത്തുള്ള പ്രദേശങ്ങളിലും 0.5 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.